Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അചഞ്ചലചിത്തനാവുക, സമദൃഷ്ടിയോടെ വാഴുക

വസിഷ്ഠന്‍ പറഞ്ഞു, 'മോഹബീജങ്ങളേറ്റം വിതയ്‌ക്കുന്നവയായും ആഹന്ത സര്‍വ ആപത്തുകള്‍ക്കും ദൃഷ്ടികളായുള്ള വല്ലാത്ത കുദൃഷ്ടികള്‍ ചൊല്ലാര്‍ന്ന പ്രപഞ്ചം, (കാര്യകാരണങ്ങള്‍) കണ്ടീടും നേരത്തിങ്കല്‍ നാശത്തെ പ്രാപിക്കുന്നു. ഉള്ളില്‍ വിചാരമാര്‍ന്ന് എല്ലാനേരവും ലോകമൊക്കെ ചഞ്ചലമെന്നു കണ്ടീടുന്നവന്നു ജനകനെന്നപോലെ ആത്മാവേറ്റം സ്വയം പ്രകാശിക്കും.

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Jul 9, 2023, 05:14 pm IST
inSamskriti

പുണ്യപാവനോപാഖ്യാനം  

വസിഷ്ഠന്‍ പറഞ്ഞു, ‘മോഹബീജങ്ങളേറ്റം വിതയ്‌ക്കുന്നവയായും ആഹന്ത സര്‍വ ആപത്തുകള്‍ക്കും ദൃഷ്ടികളായുള്ള വല്ലാത്ത കുദൃഷ്ടികള്‍ ചൊല്ലാര്‍ന്ന പ്രപഞ്ചം, (കാര്യകാരണങ്ങള്‍) കണ്ടീടും നേരത്തിങ്കല്‍ നാശത്തെ പ്രാപിക്കുന്നു. ഉള്ളില്‍ വിചാരമാര്‍ന്ന് എല്ലാനേരവും ലോകമൊക്കെ ചഞ്ചലമെന്നു കണ്ടീടുന്നവന്നു ജനകനെന്നപോലെ ആത്മാവേറ്റം സ്വയം പ്രകാശിക്കും.  

ഇപ്പാരില്‍ ഭവഭീതന്മരായുള്ളവര്‍ക്കെല്ലാം സ്വപ്രയത്‌നമൊന്നല്ലാതെ വിത്തവും ബന്ധുക്കളും ദൈവവും കര്‍മ്മങ്ങളും തീര്‍ത്തും ഇത്തിരിപോലും ഉപകരിച്ചീടുകയില്ല. രാമ! കേട്ടുകൊള്ളുക, ഞാനിതെന്നുള്ള സങ്കോചം വിലയം പ്രാപിക്കുകില്‍ സത്വരം സര്‍വലോകവ്യാപിയായീടുന്ന ഒരു വിസ്താരം ഉണ്ടായിവരുമെന്നതില്‍ തര്‍ക്കമില്ല. ഞാന്‍ ഈ ശരീരമാണെന്നുള്ള ഒരു നിശീഥിനി, മാനവേശ്വരസൂനോ! നാശത്തെ പ്രാപിക്കുകില്‍ സമൃദ്ധമായി സര്‍വഗതമായീടുന്ന സ്വന്തം നോട്ടം സ്വയം പ്രവര്‍ത്തിച്ചുകൊണ്ടീടുന്നു. കൈക്കൊണ്ടീടുക, കളഞ്ഞീടുക എന്നുള്ളതാണ് മനസ്സിനു ബന്ധം, മറ്റൊന്നുമല്ല. ത്യാഗയോഗ്യങ്ങളെല്ലാം ഖേദത്തെ പ്രാപിക്കരുത്, നീ സ്വീകരണപരനായി ഭവിക്കരുത്. ത്യാഗവും സ്വീകരണവും എല്ലാം ദൂരെക്കളഞ്ഞ് നീ എല്ലായ്‌പ്പോഴും സമദൃഷ്ടിയില്‍ വാണീടുക.

സമത, നിരാശത, ജ്ഞാനനിഷ്ഠത, ധൃതി (ധാരണ), മൃദുത, നിഷ്‌ക്രിയത, നിര്‍വികല്പത, മൈത്രി, മൃദുഭാഷിത, നല്ലസൗമ്യത, മനസ്തുഷ്ടി എന്നിവയെല്ലാം കൊടുക്കല്‍ വാങ്ങലുകളെ വിട്ടുവാണീടുന്നവനില്‍ അറിവില്ലായ്‌മ വര്‍ദ്ധിക്കുന്നു. ചിന്തയായീടുന്ന ഒരു നൂലിനാല്‍ വിസ്തരിച്ച് ഭവകീലാലപ്രസൃത(ഭവം=ലോകം, കീലാലം=വെള്ളം, പ്രസൃതം= കൈക്കുള്ളിലാക്കിയ ജലം)മായി പാരിച്ച തൃഷ്ണയാകുന്ന മത്സ്യക്കൂട്ടത്തെ പിടിപ്പതായ ഒരു വാസനയായീടുന്ന കത്തികൊണ്ടു ഛേദിച്ചുകൊണ്ടീടുക. മേഘങ്ങളെ കാറ്റടിച്ചകറ്റുന്നതുപോലെ രാഘവ! ഛേദിച്ച് നീ തല്പദത്തില്‍ വാഴുക. കോടാലികൊണ്ടു വൃക്ഷത്തെയെന്നതുപോലെ ചേതസ്സാ ചേതസ്സിനെ പെട്ടെന്നു ഛേദിച്ചു നീ പാവനമായീടുന്ന പദത്തെ പ്രാപിച്ച് എന്നും അല്പംപോലും ചാഞ്ചല്യം ഭവിക്കാതെ മേവീടുക. നില്ക്ക, പോവുക, ഉറങ്ങുക, ഉണരുക, നിശ്വസിക്കുക, ഉല്‍പ്പതിക്കുക, പതിക്കുക സത്യമല്ലിവയൊന്നുമെന്നു നീ നന്നായി ധരിച്ച് താല്പര്യങ്ങളെ പരിത്യജിച്ചീടുക കുമാരക!

അനഘ! മാംസത്തില്‍ കൊതിപൂണ്ട പൂച്ച വനത്തില്‍ സിംഹത്തിന്റെ പിന്നാലെ ചെന്നീടുന്നതുപോലെ, ജഡമായ മാനസം വാസനയാല്‍ ചിത്തത്വത്തെ അനുധാവനം ചെയ്തീടുന്നു. സിംഹത്തിന്റെ വീര്യത്താല്‍ കിട്ടിയ മാംസത്തെ പിന്നാലെ ചെന്ന ജന്തു തിന്നുന്നു. സംഭവത്തില്‍ വീര്യവശാല്‍ പ്രാപ്തമാകുന്ന ദൃശ്യത്തിനെ മനസ്സുതാന്‍ സര്‍വദാ സമാശ്രയിച്ചീടുന്നു. ദൃശ്യത്തെ നീ ആശ്രയിച്ചീടുന്നുവെന്നാകിലോ നീ സ്വയം സചിത്തനായി ബന്ധവാനായീടുന്നു. ദൃശ്യത്തെ നീ സന്ത്യജിച്ചീടുന്നു എന്നാകിലോ, നിശ്ചയം, അചിത്തനായി മോക്ഷവാനായീടുന്നു. ഞാനും ഇക്കാണുന്നതും ഇല്ലെന്നു നിശ്ചയിച്ചു നീ നളിനായതാക്ഷ! സുസ്ഥിരനായി സദാ ആകാശമെന്നതുപോലെ നിര്‍മ്മലഹൃദയനായി നല്ലോരു ഹൃദയത്തില്‍ വര്‍ത്തിക്കുക. തനിക്കും ജഗത്തിനും മദ്ധ്യമായീടുന്ന ദ്രഷ്ടാവും ദൃശ്യവും ചേര്‍ന്ന ദശാന്തരത്തില്‍ വര്‍ത്തിച്ചീടുന്നതായ ദര്‍ശനം സ്വന്തം ആത്മാവിനെ ഭാവനചെയ്യുന്നവനായി സര്‍വസല്‍ഗുണസിന്ധോ! രാമ! നീ വര്‍ത്തിച്ചാലും. സ്വാദിനെ അറിയുന്ന രസനേന്ദ്രിയത്തെയും സ്വാദിനെ നല്‍കീടുന്ന സാധനത്തെയും നീക്കി സ്വാദിനെ മാത്രം നിത്യം ധ്യാനിച്ചുകൊണ്ടു നന്നായി സാധോ! നീപരമാത്മമയനായി ഭവിച്ചാലും. നീ കേള്‍ക്കുക, ഭജിക്കപ്പെടുന്ന വസ്തുവിന്റെയും ഭജിക്കുന്നവന്റെയും ആലംബഹീനമായ മദ്ധ്യം നന്നായിട്ടാശ്രയിച്ചു മദ്ധ്യത്തില്‍ സദാ സ്ഥിരനായി ഭവിച്ചീടുക. അനഘ! ഞാനെന്നുള്ളതായ തന്‍ഭാവനയെ എപ്പോഴും ഭവമായീടുന്ന ഒരു കത്തികൊണ്ട് ഛേദിച്ചു സര്‍വഭൂതഭൂതിയെ ജയിച്ച് ഏറ്റം മോദിച്ച് സംസാരത്തെ കടന്നു വര്‍ത്തിച്ചാലും. ‘

(തുടരും)

Tags: രാമായണംHindutvaഹൈന്ദവപ്രാര്‍ത്ഥനവേദവേദാന്തംഹിന്ദുമതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.