ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയെ അപമാനിക്കുന്ന ഡോക്യുമെന്ററിയുടെ പേരില്‍ ദല്‍ഹി രോഹിണി കോടതിയിലെ അഡീഷണല്‍ ജില്ല ജഡ്ജി രുചിക സിംഗ്ലയാണ് ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ്ങ് കോര്പറേഷന് ( ബിബിസി) നിയമ മന്ത്രാലയം വഴി സമന്‍സ് അയച്ചത്. പ്രധാനമന്ത്രി മോദിയെ അപമാനിക്കുന്ന ഡോക്യുമെന്ററിയുടെ പേരില്‍ ബിജെപി നേതാവ് ബിനയ് കുമാര്‍ സിങ്ങാണ് ബിബിസിയ്ക്കെതിരെ ദല്‍ഹി രോഹിണി കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെ ബിബിസി അധികൃതരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടാണ് സമന്‍സ്. ബിബിസി ഡോക്യുമെന്ററി ആര്‍എസ്എസിനെയും വിശ്വ ഹിന്ദു പരിഷത്തിനെയും അപകീര്‍ത്തിപ്പെടുത്തുന്നതായി വിനയ് കുമാര്‍ സിങ്ങ് പരാതിയില്‍ പറയുന്നു. ഇന്ത്യ ദ മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി ബിജെപിയെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പരരാതിക്കാരന് പറയുന്നു.
കേസില്‍ നവമ്പര്‍ 18ന് വീണ്ടും വാദം കേള്‍ക്കും. നേരത്തെ മെയ് 3നും രോഹിണി കോടതി കേസില്‍ ബിബിസിയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: