Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പദ്ധതിയുടെ മറവില്‍ അഴിമതിയെന്ന് ആക്ഷേപം; പ്രളയ രഹിത കോട്ടയം പദ്ധതി വിവാദത്തില്‍

മഴക്കാലത്ത് സാധാരണ രണ്ടാഴ്ച കൊണ്ടാണ് ഈ പ്രദേശങ്ങളില്‍ വെള്ളം ഉയരാറുള്ളത്. കുമരകം, തിരുവാര്‍പ്പ്, അയ്‌മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെ താഴ്ന്ന പ്രദേശങ്ങളുമാണ് രണ്ട് ദിവസം നീണ്ടുനിന്ന മഴയില്‍ വെള്ളക്കെട്ടിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 03:39 pm IST
in Kottayam

കോട്ടയം: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ തുടങ്ങിയ മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതി സംശയത്തിന്റെ നിഴലില്‍. രണ്ട് ദിവസം നീണ്ട മഴയില്‍ തന്നെ കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതാണ് സംശയം ജനിപ്പിക്കുന്നത്. പ്രളയ രഹിത കോട്ടയം പദ്ധതി കടലാസില്‍ മാത്രമാണെന്നാണ് ദുരിതബാധിതര്‍ പറയുന്നത്.

മഴക്കാലത്ത് സാധാരണ രണ്ടാഴ്ച കൊണ്ടാണ് ഈ പ്രദേശങ്ങളില്‍ വെള്ളം ഉയരാറുള്ളത്. കുമരകം, തിരുവാര്‍പ്പ്, അയ്‌മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെ താഴ്ന്ന പ്രദേശങ്ങളുമാണ് രണ്ട് ദിവസം നീണ്ടുനിന്ന മഴയില്‍ വെള്ളക്കെട്ടിലായത്. പ്രളയം രൂക്ഷമായി ബാധിച്ച കോട്ടയത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് പ്രളയ രഹിത കോട്ടയം പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ഇതിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പദ്ധതിയുടെ ഭാഗമായി ചെളിയും എക്കലും നീക്കം ചെയ്യുന്നതിന്റെ  മറവില്‍ നദികളില്‍ നിന്ന് വന്‍തോതില്‍ മണല്‍ കടത്തുന്നതിനുളള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.  

നട്ടാശ്ശേരി മൈലപ്പള്ളി കടവിന് സമീപം ലോഡ് കണക്കിന് മണല്‍ വാരി വില്‍പ്പന നടത്തുന്നതിനുള്ള ഊര്‍ജ്ജിത നീക്കം നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രളയം ഒഴിവാക്കാനെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ചെങ്കിലും ഇതിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നീരൊഴുക്ക് ശക്തിപ്പെടുത്താനെന്ന പേരില്‍ മീനച്ചില്‍ ആറ്റില്‍ നിന്ന് മണ്ണ് നീക്കം ചെയ്തത് ഏറ്റവും വീതിയും ആഴവുമുള്ള സ്ഥലങ്ങളില്‍ നിന്നാണ്.  

2019ല്‍ രജിസ്റ്റര്‍ ചെയ്ത മീനച്ചിലാര്‍- മീനന്തലയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതിയെന്ന പേരില്‍ രൂപീകരിച്ച സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വേറേ അക്കൗണ്ട് വഴിയാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് സൊസൈറ്റിയുടെ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.  

Tags: kottayamfloodപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.