ആലപ്പുഴ: വളരെ അപൂര്‍വ്വമായി ബാധിക്കുന്ന ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് 15 കാരന് മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന് ഗുരുദത്താണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. തോട്ടില്‍ കുളിക്കുന്നതിനിടെ മൂക്കിലൂടെ അമീബ തലച്ചോറില്‍ എത്തിയതാണ് മരണകാരം. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലൂടെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നതാണ് ബ്രെയിന്‍ ഊറ്റിങ് അമീബിയ അഥവാ നെയ്ഗ്ലെറിയ ഫൗളറി.
2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം ഇപ്പോഴാണ് ഇതേരോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പനി, തലവേദന, ഛര്‍ദി,അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ച്ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: