തിരുവനന്തപുരം: നാല്‍പ്പത് വര്‍ഷത്തിലേക്ക് കടന്ന രാജ്യത്തെ പ്രമുഖ വസ്ത്രനിര്‍മാതാക്കളായ രാംരാജ് കോട്ടണ്‍ ഒരു ലക്ഷം രൂപ വിലയുള്ള സമ്പന്നമായ സില്‍ക്ക് ദോത്തികള്‍ വിപണിയിലിറക്കി. തിരുവനന്തപുരത്തു ഹയാത്ത് റസിഡന്‍സിയില്‍ ഡീലര്‍മാര്‍ക്കും വിതരണക്കാര്‍ക്കുമായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തിലാണ് 1,00,000 രൂപ മൂല്യമുള്ള പ്രീമിയം പട്ട് ദോത്തികളുടെ ശേഖരം അനാവൃതമാക്കപ്പെട്ടത്.
സ്വര്‍ണത്തിന്റെ ലോലമായ നൂലുകളാല്‍ അലംകൃതമാക്കപ്പെട്ട ശ്രദ്ധാപൂര്‍വ്വം കൈകളാല്‍ നെയ്യപ്പെട്ട ഈ ദോത്തികള്‍, ആഡംബരത്തിന്റെയും പ്രൗഢിയുടെയും പ്രഭ ചൊരിയുന്നവയാണ്. രാംരാജ് കോട്ടന്റെ മാര്‍ഗദര്‍ശിയും സ്ഥാപകനും ചെയര്‍മാനായ കെ.ആര്. നാഗരാജനും മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ഈശ്വറും ചേര്‍ന്നാണ് ദോത്തിയുടെ പ്രഖ്യാപനം നടത്തിയത്.
സില്‍ക്ക് ദോത്തികള്‍ ആര്.കെ. വെഡിംഗ് മാള്‍ ഉടമ എം.പി. നവാസും രാംരാജ് പുതിയതായി പുറത്തിറക്കുന്ന യൂണിബ്രോ ഷര്‍ട്ടുകള്‍ ഫോര്‍ച്യൂണ്‍ ടെക്സ്റ്റയില്‍സ് ഉടമ രണ്‍ദീപും ചടങ്ങില്‍ ഏറ്റുവാങ്ങി. വിവാഹാവസരങ്ങളിലും മറ്റ് മംഗളാവസരങ്ങളിലും പട്ടുവ്രസ്തങ്ങള് സ്ത്രീകള്‍ക്ക് മാത്രം എന്നാണ് നമ്മുടെ പരമ്പരാഗത ചിന്താരീതിയെന്നും ഈ രീതികള്‍ക്ക് മുമ്പേ സഞ്ചരിക്കാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് രാംരാജെന്നും ചെയര്മാന് കെ.ആര്. നാഗരാജന് പറഞ്ഞു.
പുരുഷന്മാര്ക്കായി പട്ട് മുണ്ടുകളും ഷര്‍ട്ടുകളും അവതരിപ്പിക്കുകയും അപ്രകാരം അചഞ്ചലമായി വസ്ത്രനിര്മാണത്തിലെ സൗന്ദര്യം പുനനിര്വചിക്കുകയും ചെയ്യുകയാണ് ഈ ഏറ്റവും പുതിയ വിജയം അനാവരണം ചെയ്യുന്നതിലൂടെ രാംരാജ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യവസ്ത്രങ്ങള്ക്ക് പ്രാധാന്യം നല്കുന്ന രാംരാജിന്റെ വളര്‍ച്ചയില്‍ കേരളത്തിന്റെ തനതു പാരമ്പര്യവും ഉപഭോക്താക്കളും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാംരാജിന്റെ പ്രൗഢി വിളിച്ചോതുന്ന പരമ്പരാഗത പട്ടുടയാടകള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: