ടെല്‍ അവീവ് : വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യം സൈന്യത്തെ പിന്‍വലിച്ചു.
ദൗത്യം ഔദ്യോഗികമായി അവസാനിച്ചതായും സൈനികര്‍ ജെനിന് പ്രദേശം വിട്ടതായും സൈന്യം അറിയിച്ചു.
രണ്ട് പതിറ്റാണ്ടിനിടെ വെസ്റ്റ് ബാങ്കില്‍ നടന്ന ഏറ്റവും വലിയ ആക്രമണ ദൗത്യമായിരുന്നു ജെനിന് അഭയാര്‍ത്ഥി ക്യാമ്പിലേതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ദൗത്യം.
പ്രദേശത്തെ ആറ് സ്ഫോടകവസ്തു നിര്‍മ്മാണ കേന്ദ്രങ്ങളും സൈന്യം തകര്‍ത്തതായും വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായും ഇസ്രായേല്‍ അറിയിച്ചു.അതേസമയം,ദൗത്യത്തിനിടെ 12 പലസ്തീനികള്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: