Categories: Mollywood

‘മുകള്‍പ്പരപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങള്‍ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘര്‍ഷങ്ങളിലൂടെ കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് 'മുകള്‍പ്പരപ്പ്'.

Published by

സുനില്‍ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മുകള്‍പ്പരപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം അമ്പതോളം പ്രമുഖ താരങ്ങള്‍ തങ്ങളുടെ  ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.  

സിബി പടിയറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘മുകള്‍പ്പരപ്പ്’ എന്ന ചിത്രത്തില്‍ മലബാറിലെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥപറയുന്നത്. അപര്‍ണ്ണ ജനാര്‍ദ്ദനന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അന്തരിച്ച പ്രശസ്ത നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, ഊര്‍മിള ഉണ്ണി, ചന്ദ്രദാസന്‍ ലോകധര്‍മ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവര്‍ക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്. ‘മുകള്‍പ്പരപ്പ്’ എന്ന ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശന്‍ കെ.കെ. നിര്‍മിക്കുന്ന ചിത്രമാണ് ‘മുകള്‍പ്പരപ്പ്’. സംഗീതത്തിനും പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം  

നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങള്‍ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘര്‍ഷങ്ങളിലൂടെ കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘മുകള്‍പ്പരപ്പ്’.  ജോണ്‍സ് പനയ്‌ക്കല്‍, സിനു സീതത്തോട്, ഷമല്‍ സ്വാമിദാസ്, ബിജോ മോഡിയില്‍ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായര്‍ നരിയാപുരം എന്നിവരാണ് ‘മുകള്‍പ്പരപ്പി’ന്റെ സഹ നിര്‍മാതാക്കള്‍ ഛായാഗ്രഹണം- ഷിജി ജയദേവന്‍,നിതിന്‍ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെ പി തവറൂല്‍,സിബി പടിയറ,എഡിറ്റര്‍- ലിന്‍സണ്‍ റാഫേല്‍, പശ്ചാത്തല സംഗീതം- അലന്‍വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീകുമാര്‍ വള്ളംകുളം, ഫിനാന്‍സ് കണ്‍ട്രോളര്‍- ടി.പി.  ഗംഗാധരന്‍,പ്രൊജക്റ്റ് മാനേജര്‍-ബെന്നി നെല്ലുവേലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- പ്രവീണ്‍ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്‌സിംഗ്- ജുബിന്‍ രാജ്, സ്റ്റുഡിയോ- മീഡിയ പ്‌ളസ് കൊച്ചി, വിസ്മയാസ് മാക്‌സ് തിരുവനന്തപുരം. ജ്യോതിസ് വിഷന്‍ന്റെ ബാനറില്‍ എത്തുന്ന ‘മുകള്‍പ്പരപ്പ് ‘അഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തും. പിആര്‍ഒ- എ.എസ്. ദിനേശ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക