കണ്ണൂര്‍ : ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില് തകര്‍ന്നു. ഒമ്പതാം ബ്ലോക്കിന് സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്. ആളപായമില്ല. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
1869ല്‍ നിര്‍മിച്ച മതിലാണ് തകര്‍ന്നത്. ജയിലിന്റെ തോട്ടമായിരുന്നു ഈ പ്രദേശം. മതില് തകര്‍ന്ന സാഹചര്യത്തില്‍ തത്കാലത്തേയ്ക്ക് ഇവിടെ ഷീറ്റ് വെച്ച് മറയ്ക്കാനാണ് തീരുമാനം. ജയില്‍ സുരക്ഷയ്ക്കായി സായുധ സുരക്ഷാ ഉദ്യോഗസ്ഥരേയും വിനിയോഗിക്കും. ഇതിനായി അവധിയിലുള്ള ഉദ്യോഗസ്ഥര തിരിച്ചുവിളിച്ചിട്ടുണ്ട്. എംഎല്‍എ കെ.വി. സുമേഷും ജയില്‍ സൂപ്രണ്ട് പി. വിജയനും സഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: