കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് വഴി കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മര്‍ദ്ദിച്ചതായി ആരോപണം.ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് പൊലീസ് മര്‍ദ്ദിച്ചത്.
കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്താണ് സംഭവമുണ്ടായത്. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് മര്‍ദ്ദിച്ചത്. മീന്‍ ലോറി ഡ്രൈവറാണ് സാദിഫ്.
മര്‍ദ്ദനമേറ്റ് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ പിന്നീട് അതുവഴി വന്ന മന്ത്രിയെ തടഞ്ഞു. കോഴിക്കോട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: