മാള: പൊയ്യ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നതും ട്രാവന്‍കൂര്‍ – കൊച്ചിന് ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്ച്ചറി (ADAK) നു കിഴിലുള്ള പൊയ്യ നെയ്തല്‍ പൈതൃക മത്സ്യഗ്രാമത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വനാമി ചെമ്മീന്‍ കൃഷി നടത്തിയതിന്റെ വിളവെടുപ്പ് മഹോത്സവം നടന്നു.
12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നെയ്തല്‍ മത്സ്യ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനാമി ചെമ്മീന്‍ കൃഷി അവസാനമായി നടത്തിയാത്. ഇന്ത്യന്‍ ടൈഗര്‍ പ്രോണ്‍ ഇനത്തില്‍പ്പെട്ട വനാമി ചെമ്മീന്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷി നടത്തിയിരുന്നത്. ഇവയ്ക്കു സ്വതവേ പ്രതിരോധ ശേഷി വളരെ കുറവായതിനാല്‍ വൈറസ് ബാധ പെട്ടെന്നു പിടിപെടുന്നത് കൊണ്ട് കൃഷിയില്‍ നഷ്ടമുണ്ടായിരുന്നു. പിന്നിടാണ് 12 വര്‍ഷങ്ങള്‍ കഴിഞ്ഞു വനാമി കൃഷി സര്‍ക്കാരിന്റെ കീഴിലുള്ള മത്സ്യഗ്രാമത്തില്‍ നടത്തിയത്. ഹവായ് – പസഫിക് മേഖലയിലെ കോനവേ വംശത്തില്‍പ്പെട്ട ചെമ്മീന്‍ ആണ് നിലവില്‍ ഇവിടെ കൃഷി ചെയ്യുന്നത്. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള വംശമാണ് കോനവേ.
ഇപ്പോള്‍ നാലര ഏക്കര്‍ സ്ഥലത്താണ് ചെമ്മീന്‍ കൃഷി ചെയ്യുന്നത്. ഒരേക്കര്‍ കൃഷി സ്ഥലത്ത് ഏകദേശം 11 ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങള്‍ എന്ന രീതിയിലാണ് ഫാമില്‍ വനാമി ചെമ്മീന്‍ കൃഷി സജ്ജീകരിച്ചിരിക്കുന്നത്. 90 ദിവസം മുതല്‍ 120 ദിവസം വരെയാണ് വിളവെടുപ്പ് കാലം. നിലവില്‍ രണ്ട് ഏക്കര്‍ വിസ്തീര്‍ണമുള്ള കൃഷിയിടത്തില്‍ നിന്നാണ് വനാമി ചെമ്മീന്‍ വിളവെടുപ്പ് നടത്തുന്നത്.
വനാമി ചെമ്മീന്‍ കൃഷിയില്‍ ജില്ലയില്‍ തന്നെ വേറിട്ട പ്രവര്‍ത്തനമാണ് അഡാക്കില്‍ നടത്തുന്നതെന്ന് ഫാം മാനേജര്‍ മുജീബ് പറഞ്ഞു. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം മേഖലയാക്കി 100 ഏക്കറിനടുത്തു വ്യാപിച്ചു കിടക്കുന്നതും, പുരാതന ജലപാതയായ മുസിരീസിന്റെ ഉപ തുറമുഖമായിരുന്ന മാളയുമായി ബന്ധിപ്പിക്കുന്ന പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഫാമിനെ മാറ്റുമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: