ന്യൂദല്‍ഹി: തീവ്രവാദികളുടെ വളര്‍ത്തുകേന്ദ്രങ്ങളായ രാജ്യങ്ങള്‍ ആഗോള-പ്രദേശിക സമാധാനത്തിന് വെല്ലുവിളിയാണെന്നും അത് അവസാനിപ്പിക്കണമെന്ന് എസ് സിഒ (ഷാങ് ങായി സഹകരണ സംഘടന) ഉച്ചകോടിയില്‍ മോദി. ഇന്ത്യയില്‍ വെര്‍ച്വലായി നടക്കുന്ന എസ് സി ഒ സമ്മേളനത്തില്‍ മോദി അധ്യക്ഷത വഹിച്ചു. ചില രാഷ്ട്രങ്ങള്‍ തീവ്രവാദികളെ സംരക്ഷിക്കുകയാണെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.
മതമൗലികവാദവല്ക്കരണത്തിനെതിരെ എസ് സിഒ അംഗങ്ങള്‍ കൂടുതല്‍ സുവ്യക്തമായ നടപടികള്‍ എടുക്കണമെന്നും മോദി പറഞ്ഞു. പ്രതിസന്ധികളില്‍ ഉഴലുന്ന അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ വഷളാകുന്നതില്‍ ലോക ശക്തികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മോദി പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്, പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷറീഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: