ന്യൂദല്‍ഹി: അഭിഭാഷകര്‍ക്കും വ്യവഹാരക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സൗജന്യ വൈഫൈ സൗകര്യങ്ങള്‍ ഉള്‍പ്പെടെ പേപ്പര്‍ രഹിത സാങ്കേതിക വിദ്യ പ്രാപ്തമാക്കിയ സജ്ജീകരണവുമായി സുപ്രീം കോടതി.
1-5 കോടതികളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും താമസിയാതെ ബാര്‍ റൂമുകളിലും ഇത് പ്രവര്‍ത്തനക്ഷമമാക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അറിയിച്ചു. പുസ്തകങ്ങളോ പേപ്പറുകളോ ഉണ്ടാകില്ലെന്നും എന്നാല്‍ അതിനര്‍ത്ഥം അവര്‍ പുസ്തകങ്ങളെയും പേപ്പറുകളെയൊന്നും ആശ്രയിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കൂടുതല്‍ സ്‌ക്രീനുകളും നവീകരിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങളും ഉള്‍പ്പെടെ വിവിധ സാങ്കേതിക സൗകര്യങ്ങള്‍ സ്ഥാപിച്ചതിനാല്‍ സുപ്രീം കോടതിയുടെ കോടതി മുറികള്‍ക്ക് ഇപ്പോള്‍ ആധുനിക രൂപകല്‍പ്പനയുണ്ട്. ഇന്ത്യന്‍ സുപ്രീം കോടതിയിലെ ഇ-സംരംഭങ്ങളുടെ ഭാഗമായി, സുപ്രീം കോടതി സന്ദര്‍ശിക്കുന്ന അഭിഭാഷകര്‍, വ്യവഹാരക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
നിലവിൽ, ചീഫ് ജസ്റ്റിസിന്റെ കോടതി, കോറിഡോർ, പ്ലാസ എന്നിവയുൾപ്പെടെ കോടതി നമ്പർ 2 മുതൽ 5 വരെ, പ്ലാസ കാന്റീനിന് മുന്നിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, പ്രസ് ലോഞ്ച്-I & II എന്നിവയിൽ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ ഈ സൗകര്യം ലഭ്യമാകും. എല്ലാ കോടതി മുറികളിലും സമീപ പ്രദേശങ്ങളിലും, ബാർ ലൈബ്രറി-I & II, ലേഡീസ് ബാർ റൂം, ബാർ ലോഞ്ച് എന്നിവ ഘട്ടം ഘട്ടമായി ഈ സൗകര്യം വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: