ന്യൂദല്‍ഹി : ജൂണ്‍ മാസത്തില്‍ രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.61 ലക്ഷം കോടി രൂപ. വരുമാനത്തില്‍ 12% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ഇത് നാലാം തവണയാണ് മൊത്തം വരുമാനം 1.6 ലക്ഷം കോടി കവിയുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി വരുമാനം 1.10 ലക്ഷം കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷം 1.51 ലക്ഷം കോടി രൂപ, 2023-24 സാമ്പത്തിക വര്‍ഷം 1.69 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് വരുമാനം.
മൊത്തം വരുമാനത്തില്‍, കേന്ദ്ര ജിഎസ്ടി 31,013 കോടി രൂപയും സംസ്ഥാന ജിഎസ്ടി 38,292 കോടി രൂപയും സംയോജിത ജിഎസ്ടി 80,292 കോടി രൂപയുമാണ്. ഇതില്‍ ചരക്ക് ഇറക്കുമതിയില്‍ നിന്നുളള 39,035 കോടി രൂപയും ഉള്‍പ്പെടുന്നു.
ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്ത 1,028 കോടി ഉള്‍പ്പെടെ 11,900 കോടി രൂപയാണ് ഈ മാസത്തെ സെസ് പിരിവ്.
സംയോജിത ജിഎസ്ടിയില്‍ നിന്ന് 36,224 കോടി രൂപ കേന്ദ്ര ജിഎസ്ടിയിലേക്കും 30269 കോടി രൂപ സംസ്ഥാന ജിഎസ്ടിയിലേക്കും സര്‍ക്കാര്‍ നീക്കി വച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: