തിരുവനന്തപുരം: തന്നെ മതം മാറ്റാന്‍ പഠിപ്പിച്ചിരുന്ന കോളേജ് അധ്യാപിക ശ്രമിച്ചിരുന്നതായി തിരുവിതാംകൂര്‍ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി. ബൈബിള്‍ അയച്ചു തരാമെന്നും വായിക്കണമെന്നുമെല്ലാം പറഞ്ഞ് തന്നെ സമീപിച്ച പ്രൊഫസറോട് പറ്റില്ലന്ന് തീര്‍ത്തു പറഞ്ഞതായും അശ്വതി തിരുനാള്‍ വ്യക്തമാക്കി.
മതപരിവര്‍ത്തനത്തിന് നേരിട്ടല്ലാതെ, പരോക്ഷമായ ഇടപെടലാണ് നടത്തിയത്. സമീപിച്ചത് എന്നെ പഠിപ്പിച്ച പ്രൊഫസറാണ്. എനിക്ക് വളരെ വേണ്ടപ്പെട്ട അധ്യാപികയായിരുന്നു. പ്രദേശവാസിയായ സ്ത്രീ കൂടിയായ അവര്‍ എനിക്ക് ബൈബിള്‍ അയച്ചു തരാമെന്നല്ലാം പറഞ്ഞു. .’ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി ഓര്‍ത്തെടുത്തു.’
‘കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായ സമയത്താണ് അവര്‍ ശക്തമായ ഒരു നീക്കം നടത്തിയത്. ഞാന്‍ ഒരു പുസ്തകം എഴുതിയ സമയമായിരുന്നു അത്. ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍ എന്ന പേരില്‍. എന്റെ മൂന്നാമത്തെ പുസ്തകമാണ്. ആ പുസ്തകം വായിച്ച ശേഷമായിരുന്നു അവരുടെ നീക്കം.എനിക്ക് വലിയ ആദരവ് തോന്നിയ ആളായിരുന്നു. എന്നോട് വലിയ സ്നേഹമായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഒടുവില്‍ ശക്തമായി പ്രതികരിക്കേണ്ടി വന്നു. എനിക്ക് പറ്റില്ലെന്ന് തീര്‍ത്തുപറയേണ്ടി വന്നു’ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: