പാരിസ്: സായുധരായ സുരക്ഷാ സേനകളും അക്രമാസക്തമായ ജനക്കൂട്ടങ്ങളും തമ്മില്‍ തെരുവുകളില്‍ വ്യാപകമായി ഏറ്റുമുട്ടുന്ന കാഴ്ചകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫ്രാന്‍സില്‍ നിന്നും പുറത്തുവരുന്നത്. ജൂണ്‍ 27 ന് നാഹെല്‍ എന്ന് പേരായ ഒരു മുസ്ലീം ചെറുപ്പക്കാരന് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഫ്രാന്‍സില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊല്ലപ്പെട്ട പയ്യന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
പാരീസിന്റെ വടക്ക് പടിഞ്ഞാറുള്ള നാന്റെര്‍ എന്ന പ്രദേശത്ത് വച്ച് ട്രാഫിക് നിയന്ത്രണത്തിന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് യുവാവ് കൊമ്പു കോര്‍ത്തതാണ് സംഘട്ടനത്തിലും വെടിവയ്പ്പിലും കലാശിച്ചത്. പോലീസുകാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിയ്ക്കാന്‍ വിസമ്മതിച്ചത് ഏറ്റുമുട്ടലില്‍ എത്തുകയായിരുന്നു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും അക്രമം വ്യാപിച്ചു കഴിഞ്ഞു.
മാര്‍സെലി നഗരത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല അക്രമികള്‍ തീയിട്ട് നശിപ്പിച്ചു.
“പബ്ലിക് ലൈബ്രറികള്‍ പോലുള്ള സ്ഥാപനങ്ങള്‍ നശിപ്പിയ്ക്കുമ്പോള്‍ അറിവിന്റെയും സംസ്ക്കാരത്തിന്റെയും വലിയ സാമൂഹ്യ മുതല്ക്കൂട്ടുകളാണ് നഷ്ടപ്പെടുന്നത്” ഫ്രഞ്ച് സാംസ്ക്കാരിക പ്രവര്‍ത്തകര്‍ വിലപിയ്ക്കുന്നു. “അള്ളാഹു അക്ബര്‍” എന്നാക്രോശിച്ചു കൊണ്ട് അക്രമികള്‍ തെരുവുയുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പല വീഡിയോ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.
നഗരത്തിന്റെ പല ഭാഗങ്ങളിലും കത്തിക്കരിഞ്ഞ കാറുകളും തകര്‍ക്കപ്പെട്ട ജനല്‍ ചില്ലുകളും കാണാം. ഇരുനൂറിലേറെ പോലീസുകാര്‍ക്ക് പരിക്ക് പറ്റിയെന്നും ഇതുവരെ നാനൂറിലേറെ അക്രമികളെ അറസ്റ്റു ചെയ്തെന്നും ഫ്രഞ്ച് പോലീസ് അധികൃതര്‍ അറിയിച്ചു. അക്രമം നേരിടാന്‍ പാരീസ് മേഖലയിലെ 5, 000 പേര് ഉള്‍പ്പെടെ 40,000 പോലീസുകാരെ വിന്യസിച്ചു കഴിഞ്ഞതായി അഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യുവാവിന്റെ കൊലയ്ക്ക് കാരണമായ വെടിവയ്പ്പ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചുണ്ട്. സംഭവത്തില്‍ വംശീയ വിദ്വേഷം ഉള്‍പ്പെട്ടിട്ടുള്ളതായി യുവാവിന്റെ കുടുംബം ഇതുവരെ ആരോപിച്ചിട്ടില്ല. എന്നാല്‍ വംശീയവാദ വിരുദ്ധ ആക്ടീവിസ്റ്റുകള്‍ അത്തരം ആരോപണവുമായി രംഗത്തെത്തിറങ്ങി കഴിഞ്ഞു.
കൊല്ലപ്പെട്ട യുവാവിന് നിയമ ലംഘനത്തിന്റെ ഒരു മുന്‍കാല ചരിത്രം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പോലീസിനോട് ഇടയുക, വസ്തുതകള്‍ മറച്ചു പിടിയ്ക്കുക തുടങ്ങിയ കുറ്റങ്ങളില്‍ 2020 മുതല്‍ ഇയാള്‍ നോട്ടപ്പുള്ളിയായിരുന്നു. അതിനടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാതെ ഡ്രൈവ് ചെയ്തതിനും, വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിനും കേസില്‍ പെട്ടു. ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും മയക്കു മരുന്ന് ഉപയോഗിച്ചതും വിറ്റതുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളില്‍ അയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
‘ഈ യുവാവിന്റെ മരണം, ഫ്രാന്‍സില്‍ എമ്പാടും വ്യാപകമായ അക്രമത്തിനും തെരുവ് യുദ്ധങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. മുസ്ലീങ്ങളും ഇടതന്മാരായി അറിയപ്പെടുന്ന വ്യക്തികളും ലഹളകളിലും, സ്വത്തുക്കള്‍ നശിപ്പിയ്ക്കുന്നതിലും, കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ആക്രമിയ്ക്കുന്നതിലും, പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കുന്നതിലും ഉള്‍പ്പെടുന്നതായി കാണാം. നെഹാലിന് നീതി എന്ന അവരുടെ ആവശ്യം കൂടുതല്‍ അക്രമങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതിനുള്ള മറ മാത്രമാണെന്ന് കരുതേണ്ടിയിരിയ്ക്കുന്നു. അവരുടെ ഈ പ്രവൃത്തികള്‍ ഫ്രാന്‍സിലെ നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിയ്ക്കുകയുള്ളൂ” റൈര്‍ ഫൗണ്ടേഷന് റിപ്പോര്‍ട്ട് ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: