മോസ്കോ: റഷ്യന് സ്വകാര്യ സൈനിക കമ്പനി വാഗ്നര് രാജ്യത്തുടനീളം പോരാളികളെ റിക്രൂട്ട് ചെയ്യുന്നത് തുടരുകയാണെന്ന് റിപ്പോര്ട്ട്. റഷ്യന് പ്രസിഡന്റ് വ്ലാഡിമിര് പുടിനെതിരെ കലാപത്തിനൊരുമ്പെട്ട് പാതി വഴിക്ക് അത് നിര്ത്തി വച്ച് സംഘത്തിന്റെ തലവന് യഗ്വെനി പ്രിഗോസിന് ബെലാറസില് അഭയം പ്രാപിച്ചിരുന്നു.
ആയോധനകല കേന്ദ്രങ്ങളും ബോക്സിംഗ് ക്ലബ്ബുകളും ഉള്പ്പെടെയുള്ളവയില് നിന്നാണ് ആള്ക്കാരെ കൂടുതലും സേനയിലേക്ക് റിക്രൂട്ട് ചെയ്യുയുന്നത്.ഒരു വാഗ്നര് പോരാളിയുടെ ശമ്പളം മാസം 2,175 പൗണ്ടാണ്. ആറ് മാസത്തേക്കാണ് കരാര്.
224 ദിവസത്തെ പോരാട്ടത്തിനൊടുവില് തന്ത്രപ്രധാനമായ ബഖ്മുട്ട് പട്ടണം വാഗ്നര് സംഘമാണ് യുക്രൈനില് നിന്ന് പിടിച്ചെടുത്തത്. 2014-ല് കിഴക്കന് യുക്രൈനിലെ റഷ്യന് അനുകൂല വിഘടനവാദി ശക്തികളെ പിന്തുണയ്ക്കാന് തുടങ്ങിയപ്പോഴാണ് സംഘം ആദ്യമായി ലോക ശ്രദ്ധയില് എത്തിയത്. അതേ വര്ഷം തന്നെ ക്രിമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേര്ക്കാനും സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: