ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ന് സെമി മത്സരങ്ങള്‍. രണ്ടാം സെമിയില്‍ ഇന്ത്യയും കരുത്തരായ ലെബനനും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാന്, നേപ്പാള്‍ എന്നിവരെ തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. മൂന്നാം മത്സരത്തില്‍ കരുത്തരായ കുവൈറ്റിനെതിരായ ഇന്ത്യയുടെ കളി ഓരോ ഗോള്‍ സമനിലയില്‍ കലാശിച്ചു. കളിച്ച എല്ലാ കളികളും ജയിച്ചാണ് ലെബനന്റെ മുന്നേറ്റം. ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ് ടീമുകളെ തോല്‍പ്പിച്ച് ഗ്രൂപ്പ് ബിയില്‍ നിന്നും ചാമ്പ്യന്മാരായാണ് ലെബനന് സെമിയിലിറങ്ങുന്നത്.
പ്രകടനത്തില്‍ പിഴവുകളില്ലാതെയാണ് തങ്ങളുടെ ഇതുവരെയുള്ള കളിയെന്ന് ഇന്ത്യന്‍ പരിശീലകന് ഇഗര്‍ സിറ്റിമാച്ച് പറഞ്ഞു. ഗുരുതരസാഹചര്യങ്ങളില്‍ കരുതലോടെ കളിക്കാനുളള കരുത്താണ് ടീമിന് വേണ്ടത്. അതിനുളള ഉയര്‍ന്ന ശ്രദ്ധയും ഫോക്കസും വേണ്ടതുണ്ട്. അനാവശ്യമായി പന്ത് കൈവശം വച്ച് കളിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും സ്റ്റിമാച്ച് പറഞ്ഞു. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരായ ആദ്യകളിക്കിടെ സ്റ്റിമാച്ചിനും ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നു.
ഇന്ത്യ-ലബനന് മത്സരത്തിന് മുമ്പേ ഇന്ന് കുവൈറ്റ്- ബംഗ്ലാദേശ് മത്സരം നടക്കും. ഇവര്‍ തമ്മിലുള്ള വിജയികളായിരിക്കും ഫൈനലില്‍ ഇന്ത്യ-ലെബനന് പോരാട്ട വിജയികളെ നേരിടുക.
നേര്‍ക്കുനേര്‍ ഇതുവരെ
ഇന്ത്യയും ലെബനനും ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ കൂടുതല്‍ ജയം ലെബനനൊപ്പമാണ്. രണ്ട് തവണ ഇന്ത്യ ജയിച്ചു. ഇരുവരും ഏട്ട് കളികളില്‍ ഏറ്റുമുട്ടി. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഫൈനലില്‍ സുനില്‍ ഛേത്രിയും സംഘവും എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെബനനെ തോല്‍പ്പിച്ച് കിരീടം നേടി. ഇരുവരും നേട്ട മൂന്ന് മത്സരങ്ങളാണ് സമനിലയില്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: