തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും ശരീരം മുഴുവന്‍ മറയ്‌ക്കുന്ന വസ്ത്രങ്ങളും ഉപയോഗിക്കണമെന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം ചര്‍ച്ചയാകാതിരിക്കാന്‍ എസ്എഫ്‌ഐ യൂണിയന്റെ നീക്കം. കത്ത് പുറത്തായ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ പോലീസില്‍ പരാതി നല്കി. പോലീസില്‍ പരാതി നല്കിയതോടെ കത്ത് പുറത്തുവന്നതിലേക്ക് മാത്രം ചര്‍ച്ച ഒതുക്കിവയ്‌ക്കാനാണ് നീക്കം.
മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പോലും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരെ രംഗത്ത് എത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഇത്തരം ആവശ്യം ഉയര്‍ത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ഇവരുടെ പിന്നിലുണ്ടെന്ന ആരോപണവും ഉണ്ട്. ഇത്തരം ഇടപെടല്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ചര്‍ച്ച വഴിതിരിച്ചുവിടാന്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ കത്ത് പുറത്ത് വന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. പരാതി മെഡിക്കല്‍കോളജ് പോലീസ് സൈബര്‍സെല്ലിന് കൈമാറി.
അതേസമയം പല മെഡിക്കല്‍ കോളജുകളിലും ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട തരത്തിലുള്ള വസ്ത്രം വിദ്യാര്‍ത്ഥിനികള്‍ ധരിക്കുന്നുണ്ടെന്നാണ്ചില വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അവിടത്തെപോലെ തിരുവനന്തപു
രത്തെ വിദ്യാര്‍ത്ഥികളും അത്തരം വസ്ത്രം ധരിച്ചിരുന്നുവെന്നും ഒരു പ്രൊഫസര്‍ ഇത് തടഞ്ഞതാണ് പരാതിക്ക് കാരണമായതെന്നും സൂചനയുണ്ട്. പ്രൊഫസര്‍ക്കെതിരെ പരാതി എന്ന നിലയിലാണ് കത്ത് നല്കിയത്. ഇത് പുറത്തുവന്നതാണ് വിവാദത്തിന് കാരണം.
ഇനിയും ഇത് ചര്‍ച്ച ചെയ്താല്‍ പല മെഡിക്കല്‍കോളജുകളിലും ഇപ്പോള്‍ നലികിയിരിക്കുന്ന അനുവാദം പിന്‍വലിക്കപ്പെടും. അതിനാല്‍ ഹിജാബ് ചര്‍ച്ച ഒഴിവാക്കാനാണ് കത്ത് പുറത്തുവന്നത് അന്വേഷിക്കാന്‍ പരാതി നല്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: