മുംബൈ: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഈ വര്‍ഷവസാനം നടക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പുതിയ ജിയോ 5 ജി ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ഗംഗ’ എന്നായിരിക്കും മുകേഷ് അംബാനി അവതരിപ്പിക്കുന്ന ഫോണിന്റെ പേരെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാല് ജിബി എല്‍പിഡിഡിആര്‍4എക്‌സ് റാമും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന 32 ജിബി സ്റ്റോറേജുമാണ് ഇതിന്റെ ഫോണിന്റെ സവിശേഷത.
ഫോണിനെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ജിയോ 5 ജി സ്മാര്‍ട്ട്ഫോണിന്റെ ചിത്രം ചില ടെക്‌നോളജി വിദഗ്ധര്‍ പങ്കുവെച്ചിരുന്നു. പുതിയ ജിയോ 5 ജി ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480+ എസ് ഒ സി ആയിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഫോണില്‍ 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാവുമുണ്ടാവുക. വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി ഫോണിന് 8 എംപി ക്യാമറ ലഭിക്കുമെന്നാണ് സൂചന. ജിയോ 5 ജി ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയും 18 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: