വിചാര സംയമനം എന്തിനു വിചാരസംയമനം പാലിക്കണം?
വിചാരം മൂലം കര്‍മ്മം ഉടലെടുക്കുന്നു. കര്‍മ്മം മൂലം സംസ്ക്കാരം രൂപപ്പെടുന്നു. സംസ്ക്കാരം മൂലം ആത്മാവിന്റെ സദ്ഗതിയും ദുര്‍ഗതിയും നിര്‍ണയിക്കപ്പെടുന്നു. അതിനാല്‍ വിചാരങ്ങളുടെ മേല്‍ സംയമനം ആവശ്യമാണ്.
മനസ്സിലാണു തേജസ്സു വസിക്കുന്നത്. കാപട്യം, വിദ്വേഷം, നെറികേടു മുതലായ ചീത്ത വിചാരങ്ങള്‍ മൂലം ഈ തേജസ്സു മങ്ങലിക്കുന്നു. പവിത്രത, ഔദാര്യം, സേവ മുതലായവ ഈ തേജസ്സു വര്‍ദ്ധിപ്പിക്കുന്നു. തന്മൂലം വിചാരങ്ങളിന്മേല് നിയന്ത്രണം പാലിക്കുകയും അവയെ ഉജ്വലമായ മാര്‍ഗത്തിലേക്കു നയിക്കുകയും ചെയ്യേണ്ടതു ആവശ്യമാണ്.
എങ്ങനെയാണു വിചാരങ്ങളിന്മേല് സംയമനം പാലിക്കുക?
ഏതെങ്കിലും ചീത്തവിചാരം മനസ്സില്‍ ഉദിക്കുമ്പോള്‍ ഉടന്‍തന്നെ അതിനെ ശാന്തമായും ദൃഢമായും നിഷേധിക്കുക. എപ്പോഴൊക്കെ ദുശ്ചിന്ത ഉദിക്കുന്നുവോ, അപ്പോഴെല്ലാം അതിനെ നിരസിക്കുക.
വാക്കുകള്‍ വിശേഷിച്ചു എന്തെങ്കിലും പറയുകയോ കണ്ണുകള്‍ വിശേഷിച്ചു എന്തെങ്കിലും കാണുകയോ ചെയ്യുമ്പോള്‍ അതില്‍ പവിത്രത, കരുണ, ഔദാര്യം എന്നിങ്ങനെയുള്ള ഏതെങ്കിലും ഉദാത്തഭാവം ചേര്‍ത്തു പറയുകയോ അഥവാ കാണുകയോ ചെയ്യുക. ദുര്‍വിചാരങ്ങളും ദുര്‍ഭാവങ്ങളും ഉടന്‍തന്നെ തിരോഭവിക്കും. മനസ്സിന്റെ തേജസ്സും വര്‍ദ്ധിക്കും.
ഉത്തമ സാഹിത്യം നിത്യവും വായിക്കുകയും മനനം ചെയ്യുകയും ചെയ്യുക. ഇതു വിചാരങ്ങളെ നിയന്ത്രിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗമാണ്. മറ്റൊരു ഉത്തമ മാര്‍ഗം ശ്രേഷ്ഠ വ്യക്തികളുമായുള്ള സംസര്‍ഗം ആണ്.
അര്‍ത്ഥ സംയമനം അര്‍ത്ഥസംയമനം എന്തിനു പാലിക്കണം?
എന്താണു ഉചിതം, എന്താണു ഉചിതമല്ലാത്തത് എന്നു നിര്‍ണ്ണയിക്കാനുള്ള വിവേകബുദ്ധി വികസിക്കുന്നു.
ലളിതവും സുഗമവുമായ ജീവിതം നയിക്കാനുള്ള ആഗ്രഹം ഉണരുന്നു.
അതിനാല്‍ ധനം വ്യയം ചെയ്യുന്നതിനു മുമ്പായി ബുദ്ധിപൂര്‍വ്വം ആലോചിക്കേണ്ടത് ആവശ്യമാണ്.
എങ്ങനെയാണു അര്‍ത്ഥസംയമനം പാലിക്കേണ്ടത്?
മുണ്ഡനം, വിവാഹം, മൃത്യുഭോജനം അഥവാ മറ്റു സമാരോഹങ്ങള് മുതലായവയ്ക്കുവേണ്ടി പാഴ്ച്ചെലവു ചെയ്യിക്കുന്ന അസംബന്ധമായ പാരമ്പര്യങ്ങളെ അനുകരിക്കാതിരിക്കുക. മദ്യപാനം, ദുശ്ശീലങ്ങള്‍, ഫാഷന്‍ മുതലായവയ്ക്കായി ദുര്‍വ്യയം ചെയ്യാതിരിക്കുക.
തന്റെ സമ്പന്നത ലോകസമക്ഷം പ്രദര്‍ശിപ്പിക്കുവാനുള്ള അഭിവാഞ്ഛ അടക്കുക.
ശാന്തത, ദൃഢത, ധൈര്യം എന്നീ മൂന്നു ഗുണങ്ങളും ഉള്‍ക്കൊള്ളുക.
തന്റെ ധൈര്യം ഉണര്‍ത്തൂ. ശാന്തമായും ദൃഢചിത്തതയോടും തന്റെ കുടുംബത്തില്‍ പ്രഖ്യാപിച്ചുകൊണ്ടു ഈ പാഴ്ചെലവുകള്‍ നിര്‍ത്തലാക്കുക. താങ്കളുടെ ധൈര്യപൂര്‍വമായ ഈ കാല്‍വയ്പു സമൂഹത്തിനു വഴികാട്ടിയായി മാറും.
സമയസംയമനം
ഒരു തരത്തിലും ആവശ്യമില്ലാത്തതോ ദോഷകരമോ ആയ കാര്യത്തിനായി സമയം ചെലവഴിക്കാതിരിക്കുകയും, ആ സമയം പ്രയോജനകരമായ കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്യുക. എന്നതാണു സമയസംയമനം.
എന്തിനു സമയസംയമനം പാലിക്കണം
ജീവിതകാലം അധികം നീണ്ടതല്ല; അതേ സമയം ഇഹലൗകികവും പരലൗകികവുമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ വളരെയേറെ ആണു താനും. അതിനാല്‍ സമയത്തിന്മേല് നിയന്ത്രണം വേണ്ടതു അത്യാവശ്യമാണ്.
സമയസംയമനം എങ്ങനെയാണു പാലിക്കേണ്ടത്?
അലസതയിലും ഉപേക്ഷയിലും സമയം പാഴാക്കുന്നതു ആത്മഹത്യയ്ക്കു തുല്യമാണ്. ഇതു ഒഴിവാക്കുക.
മനസ്സിനെ മലിനപ്പെടുത്തുന്നതും ചീത്തസംസ്ക്കാരങ്ങള് സൃഷ്ടിക്കുന്നതുമായ കര്‍മ്മങ്ങളെ ദൃഢചിത്തത്തോടും ദൃഢനിശ്ചയത്തോടും വെടിയുക.
മേല്പറഞ്ഞ രീതി സ്വീകരിക്കുമ്പോള്‍ വളരെയേറെ സമയം കൈവശമുണ്ടാകും. ഈ സമയം ഉപയോഗപ്രദമായ കാര്യങ്ങള്‍ക്കായി, സേവാസല്ക്കര്മ്മങ്ങള്ക്കു വേണ്ടി ഉപയോഗിക്കുക. സമയം പൂര്‍ണമായും സദുപയോഗപ്പെടുത്തുക.
സേവ
സേവാകര്‍മ്മങ്ങള്‍ ചെയ്യുന്നതിനു മൂന്നു അനിവാര്യ നിയമങ്ങളുണ്ട്
സ്വന്തമായ യാതൊരു സ്വാര്‍ത്ഥതയും പാടില്ല.
സേവ ചെയ്യുകയാണെന്ന അഹങ്കാരം പാടില്ല.
ഉപകാരം ചെയ്തു എന്ന മനോഭാവം പാടില്ല.
ഈ മൂന്നു നിയമങ്ങളും പാലിച്ചു കൊണ്ടു തന്റെ പരിശ്രമവും ധനവും ബുദ്ധിയും അന്യരുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കുക. എന്നതാണു സേവ.
സേവ എന്തിനു ചെയ്യണം?
ആദ്ധ്യാത്മികതയുടെ പ്രായോഗിക രൂപമാണു സേവ. ആദ്ധ്യാമികമായി ഉന്നതി നേടാന്‍ ആഗ്രഹിക്കുന്നവര്‍ സേവാധര്‍മ്മം അവലംബിക്കണം.
പരോപകാരത്തിനു സമമായി മറ്റൊരു ധര്‍മ്മവുമില്ല. അതിനാല്‍ സേവ ചെയ്യുക.
സേവ ചെയ്യാനുള്ള മാര്‍ഗം
സേവ അര്‍പ്പിക്കാന്‍ നാലു മാര്‍ഗങ്ങളുണ്ട്
ദേവാലയസേവ
മാനവ സേവ
രാഷ്ട്രസേവ
മഹാകാലസേവ (കാലാധിപതിയുടെ സേവ)
ദേവാലയ സേവ
(സൗകര്യസംവര്ധകം)
ദേവാലയ സേവ എന്തിനു ചെയ്യണം?
തന്റെ നിസ്സാരതയെയും ഈശ്വരന്റെ സര്‍വശക്തിയെയും പറ്റി ബോധം ഉളവാകുന്നു. തന്മൂലം ദോഷകരമായ അഹങ്കാരം തിരോഭവിക്കുന്നു.
വിനയ ശീലം വളരുകയും തന്മൂലം സകലരോടും സമത്വഭാവം ഉളവാകുകയും ചെയ്യുന്നു.
ഈശ്വരനില്‍ ആദ്യം ഭക്തിയും വിശ്വാസവും പിന്നീടു ആത്മീയ ഭാവവും ഉണരുന്നു.
ദേവാലയസേവ എങ്ങനെ ചെയ്യാം?
ലജ്ജ തോന്നരുത്. ദേവാലയത്തിനകത്തും പരിസരത്തുമുള്ള ചിലന്തി വലകള്‍ നീക്കുക, ചപ്പുചവറുകള്‍ തൂത്തുവാരി കളയുക. വെള്ളം കൊണ്ടു കഴുകിത്തുടയ്ക്കുക. വഴി വൃത്തിയാക്കുക. സ്ഥലഭേദമനുസരിച്ചു ഓരോയിടത്തും ഓരോ വിധത്തിലുള്ള പണികള്‍ കാണും. അതൊക്കെ നോക്കിക്കണ്ടു ആവുന്ന സേവ ചെയ്യുക.
ദേവാലയത്തിലെ മറ്റു ജോലികളെപ്പറ്റി ചോദിച്ചറിയുക. തന്റെ കഴിവനുസരിച്ചു അവയില്‍ സേവനം നല്‍കുക.
ദേവാലയത്തില്‍ ജനജാഗരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പ്രത്യേകം ഉത്സാഹിക്കുക. ഇത് നേരത്തേ മുതല്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ വിശേഷിച്ചു സഹകരിക്കുക.
പ്രസന്ന മനസ്സോടെ ചെയ്യുന്ന ദേവാലയസേവയാല് ഭഗവാന് സന്തുഷ്ടനാകുന്നു.
മാനവസേവ (പീഡാനിവാരണം)
മാനവസേവ എന്തിനു ചെയ്യണം?
ഈശ്വരന് എന്തു കര്‍ത്തവ്യമാണു മനുഷ്യരെ ഭാരമേല്പിച്ചിരിക്കുന്നതെന്ന ബോധം ജനിക്കുന്നു. കരുണ, ഉദാരത മുതലായ ഉത്തമ ഭാവങ്ങള്‍ വളരുമ്പോള്‍ ജീവാത്മാവു പരമാത്മാവിന്റെ സമീപത്തേക്കു നീങ്ങിത്തുടങ്ങുന്നു.
മാനവസേവ എങ്ങിനെയാണു ചെയ്യുക?
മാനവസേവ പരമാത്മാവിന്റെ പ്രത്യക്ഷസേവയാണ് എന്ന വിശ്വാസത്തോടെ സേവ ചെയ്യുക.
ഈ നിസ്സഹായ വ്യക്തിയുടെ സ്ഥാനത്തു താനായിരുന്നുവെങ്കില്‍ താന്‍ എന്തു പ്രതീക്ഷിക്കുമായിരുന്നുഎന്നു വിചാരിച്ചു കൊണ്ടു സേവ ചെയ്യുക.
ശരീരം കൊണ്ടു ചെയ്യുക, മനസ്സുകൊണ്ടു ചെയ്യുക, ധനം കൊണ്ടു ചെയ്യുക, വാക്കുകൊണ്ടു ചെയ്യുക, പ്രവര്‍ത്തികൊണ്ടു ചെയ്യുക, പ്രാര്‍ത്ഥനകൊണ്ടു ചെയ്യുക. ഈശ്വരന് ആര്‍ക്കു ഏതു കഴിവാണോ നല്‍കിയിരിക്കുന്നത്, അതുകൊണ്ടു ചെയ്യുക. കരുണാപൂര്വ്വമായും ഉദാര പൂര്‍വ്വമായും ചെയ്യുക.
നിസ്വാര്‍ത്ഥമായ മാനവസേവമൂലം ഈശ്വരന് പ്രസാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: