തിരുവനന്തപുരം: മുഖ്യമന്ത്രിയേയും ഫാരിസ് അബൂബക്കറേയും ബന്ധപ്പെടുത്തിയ ആരോപണങ്ങളുമായി വന്ന ജേണലിസ്റ്റ് സന്ധ്യാ രവിശങ്കര്‍ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒപ്പം ശോഭാ ഡെവലപ്പേഴ്സിനെതിരെയും സന്ധ്യ രവിശങ്കര്‍ ആരോപണങ്ങള്‍ നിരത്തുന്നു.
ദി ലീഡ് എന്ന ഡിജിറ്റല്‍ ജേണലിസം രംഗത്തെ സ്റ്റാര്‍ട്ടപ്പായ കമ്പനിയുടെ എഡിറ്ററാണ് സന്ധ്യാ രവിശങ്കര്‍. തന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ഫാരിസ് അബൂബക്കറേയും ശോഭാ ഡവലപേഴ്സിനെയും ബന്ധപ്പെടുത്തി കാണുകയാണ് സന്ധ്യാ രവിശങ്കര്‍.
ആരോപണങ്ങള്‍ നിരത്തന്നതിനിടയില് മധു നമ്പ്യാര്‍ എന്ന വ്യക്തിയെക്കുറിച്ചും സന്ധ്യാ രവിശങ്കര്‍ പറയുന്നു. കേരളത്തിലെ എഐ ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട സിര്‍ട്ട് എന്ന കമ്പനിയുടെ മുഴുവന്‍ പേര് ശോഭാ റിനൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നാണെന്നും സന്ധ്യ വെളിപ്പെടുത്തുന്നു. പഠനത്തില്‍ ശരാശരിക്കാരനായ കൊയിലാണ്ടിക്കാരന് റിയല്‍ എസ്റ്റേറ്റിലൂടെ ശതകോടീശ്വരനായ കഥയും സന്ധ്യ വിശദീകരിക്കുന്നു. നേരത്തെ കരുണാനിധിയെക്കുറിച്ചും തമിഴ്നാട്ടിലെ അനധികൃത കടല്‍ത്തീര മണല്‍ ഖനനത്തെക്കുറിച്ചും സന്ധ്യ രവിശങ്കര്‍ പറയുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് സന്ധ്യാ രവിശങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: