കല്ലടിക്കോട്: ടിബി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്പില് വെള്ളക്കെട്ട്. യാത്രക്കാര്‍ക്ക് കേന്ദ്രത്തിലിരിക്കാന് സാധ്യമല്ലാത്ത സ്ഥിതിയാണ്.
വെള്ളത്തിലൂടെ ചെറുതും വലുതമായുള്ള വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളി തെറിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉണ്ടായതാണ് ഈ കുഴികള്‍. കല്ലടിക്കോട്ടെ പ്രധാന സ്റ്റോപ്പുകളില്‍ ഒന്നായ ഇവിടെനിന്നും നൂറുകണക്കിന് യാത്രക്കാരാണ് ബസ് കാത്തുനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: