ചാലക്കുടി: യുകെയിലെ ബര്‍മിങ്ങ്ഹാമില്‍ ചാലക്കുടിക്കാര്‍ ഒത്തുകൂടി. ചാലക്കുടി ചങ്ങാത്തം 2023 എന്ന പരിപാടി വേറിട്ട ദൃശ്യവിസ്മയമായി. യുകെയില്‍ ചാലക്കുടിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് സ്ഥിരതാമസക്കാരായും, ജോലിക്കായും പഠിക്കുന്നവരായും ഉള്ളത്.
ചാലക്കുടിയുടെ ഒരു ചെറുപതിപ്പായിരുന്നു ചങ്ങാത്തം 2023. ബര്‍മിങ്ങ്ഹാമിലെ വാള്‍സാളില്‍ നടന്ന പരിപാടി, കുട്ടായ്മയുടെ പ്രസിഡന്റ് ഷിജോ മല്പ്പാന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജു മാടപ്പിള്ളി റിപ്പോര്‍ട്ടും, ട്രഷറര്‍ ദീപ ഷാജു വാര്‍ഷി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
കുട്ടായ്മയിലുണ്ടായിരുന്ന, അകാലത്തില്‍ മരിച്ച ബൈജു മേനാച്ചേരിയെ യോഗം അനുസ്മരിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടാന്‍സി പാലാട്ടി, സിനിമോള്‍ ബിജു, ജോയല്‍, ഷൈജി ജോയ്, സൈബിന് പാലാട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സോജന് കുര്യാക്കോസ് (പ്രസി.), ആദര്‍ശ് ചന്ദ്രശേഖര്‍ (സെക്ര.), ജോയ് അന്തോണി (ട്രഷറര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
മുതിര്‍ന്നവരുടെയും, കുട്ടികളുടേയും വിവിധ കലാപരിപാടികളും നാടന്‍ സദ്യയും ചാലക്കുടി ചങ്ങാത്തത്തെ ഏറെ ആഘോഷമാക്കി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: