പാലക്കാട് : പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് പി.കെ. ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരമാണ് പി.കെ. ശശിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റയിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. ഒപ്പം വി.കെ. ചന്ദ്രനേയും ജില്ല കമ്മറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്കും തരം താഴ്ത്തി.
ജില്ലയില്‍ വിഭാഗീയതക്ക് നേതൃത്വം നല്‍കിയത് ഇവര്‍ മൂന്നു പേരുമാണെന്നാണ് അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പി.കെ. ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി പരാതിയില്‍ നടപടി പിന്നീട് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: