ഗുഹാവത്തി: 1975ല്‍ എല്ലാ പൗരസ്വാതന്ത്ര്യങ്ങളും അടിച്ചമര്‍ത്തുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലില്‍ അടച്ച 91 പേർക്ക് പെൻഷൻ നൽകി ആദരിച്ച് അസമിലെ ബിജെപി സർക്കാർ. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് തുറങ്കിലടയ്‌ക്കപ്പെട്ടവർക്കാണ് 15,000 രൂപ പെൻഷൻ അനുവദിച്ചുകൊണ്ടുള്ള പേപ്പറുകള്‍ മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശർമ്മ വിതരണം ചെയ്തത്.
വ്യക്തിയുടെ മരണശേഷം ഭാര്യക്കോ അവിവാഹിതയായ മകൾക്കോ പ്രതിമാസ പെൻഷന് അർഹതയുണ്ട്. ജനാധിപത്യ വിരുദ്ധമായ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അടിയന്തിരാവസ്ഥയെ ചെറുക്കുകയും, ജനാധിപത്യത്തിന്റെ ചൈതന്യത്തെ ശക്തിപ്പെടുത്താൻ ത്യാഗം ചെയ്തവരുമാണ് ഇന്നത്തെ തലമുറയ്‌ക്ക് പ്രചോദനമെന്ന് മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു ലോക്തന്ത്ര സേനാനി എന്നാണ് ഇവരെ വിളിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന് വേണ്ടി പൊരുതിയ സൈനികര്‍ എന്ന അര്‍ത്ഥമാണ് ലോക്തന്ത്ര സേനാനിയ്‌ക്കുള്ളത്.
ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രയിൽ സംഘടിപ്പിച്ച ചടങ്ങിൽ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ 301 ലോക്തന്ത്ര സേനാനികളെ ആദരിച്ചു. ഒപ്പം 91 പേർക്ക് പെൻഷൻ പേപ്പറുകൾ കൈമാറുകയും ചെയ്തു. ഒട്ടാകെ 301 പേര്‍ക്ക് പെന്‍ഷന്‍ നല്‍കും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയും ഫാസിസത്തിന് തുല്ല്യമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും കൂട്ടരും മോദിയുടെ ഫാസിസം എന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫാസിസം നടപ്പാക്കിയത് കോണ്‍ഗ്രസാണ്. അതിന് ഉദാഹരണമാണ് 1975ല്‍ അടിയന്തരാവസ്ഥയും ഇഷ്ടമില്ലാത്ത സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള 365ാം വകുപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: