തകഴി: പൊതുവഴി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നുറുകണക്കിന് പേര് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. തകഴി പഞ്ചായത്ത് 10-ാം വാര്‍ഡിലെ മുപ്പതോളം കുടുംബങ്ങളുടെ ഏക യാത്രാ മാര്‍ഗമാണ് മുക്കട തണ്ടപ്ര റോഡ് ഇത് താറുമാറായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനാല്പുറം ലോകത്ത് എത്താന്‍ ഏറെ ബുദ്ധിമുട്ടകയാണ് മുപ്പതോളം കുടുംബങ്ങള്‍. മഴ ശക്തമായതോടെ പൊട്ടിയ റോഡ് ചെളി നിറഞ്ഞ് പായസ പരുവമായി. സൈക്കിള്‍ യാത്രക്കാരും കുട്ടികളും തെന്നി വീഴുന്നത് നിത്യസംഭവമാണ്.
ഒന്‍പത് വര്‍ഷം മുന്‍പാണ് റോഡ് നിര്‍മ്മിച്ചത് പിന്നിട് ഒരു അറ്റകുറ്റപ്പണിയും ഇവിടെ ചെയ്തിട്ടില്ല. പഞ്ചായത്ത് അധികൃതരോട് പരാതി പെട്ടപ്പോള്‍ റീബിള്‍ഡ് കേരളയില്‍ ഉള്പ്പെടുത്തിയിട്ടുണ്ടന്ന മറുപടിയാണ് എപ്പോഴും പറയുന്നത്. എന്നാല്‍ നാളിതുവരെ പണി ആരംഭിച്ചിട്ടില്ല.റോഡ് താറുമാറായതോടെ രോഗികളായവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഏതാനം മാസം മുന്‍പ് ഹൃദയാഘാതം വന്ന ഒരാളെ കസേരയില്‍ ഇരുത്തിയാണ് ഹോസ്പിറ്റലില്‍ എത്തിച്ചത്. സമയത്ത് എത്താന്‍ സാധിക്കാത്തത് മുലം അദ്ധേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. അടിയന്തിരമായ് റോഡ് ഗതാഗതയോഗാമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: