Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഖണ്ഡ നക്ഷത്രങ്ങള്‍ അഥവാ മുറി നാളുകള്‍…

ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പതിനെട്ടെണ്ണം ഏകരാശിയില്‍ വരുന്നു. അവയെ അഖണ്ഡ നക്ഷത്രം, മുഴുനാളുകള്‍ എന്നെല്ലാം വിളിക്കുന്നു. ശേഷിക്കുന്ന ഒമ്പതെണ്ണം ദ്വിരാശികളില്‍/രണ്ടു രാശികളില്‍ ഉള്‍പ്പെടുന്നു. അവയെയാണ് ഖണ്ഡനക്ഷത്രം, മുറിനാളുകള്‍ എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 05:40 pm IST
in Samskriti

ജ്യോതിഷഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പതിനെട്ടെണ്ണം ഏകരാശിയില്‍ വരുന്നു. അവയെ അഖണ്ഡ നക്ഷത്രം, മുഴുനാളുകള്‍ എന്നെല്ലാം വിളിക്കുന്നു. ശേഷിക്കുന്ന ഒമ്പതെണ്ണം ദ്വിരാശികളില്‍/രണ്ടു രാശികളില്‍ ഉള്‍പ്പെടുന്നു. അവയെയാണ് ഖണ്ഡനക്ഷത്രം, മുറിനാളുകള്‍ എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്.

ഇരുരാശി നക്ഷത്രങ്ങള്‍ കാര്‍ത്തിക, മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി എന്നിവ ഒമ്പതുമത്രേ! അവ ഖണ്ഡമാകുന്നതിന്, അങ്ങനെ മുറിഞ്ഞ് ഇരുരാശികളാവുന്നതിന് ഒരു പ്രത്യേകരീതി കാണാനാവും.

കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നിവ 1:3 അനുപാതത്തിലാണ് മുറിയുക. ഒന്നാം പാദം ഒരു രാശിയില്‍, ശേഷിക്കുന്ന മൂന്ന് പാദങ്ങള്‍ അടുത്ത രാശിയില്‍. മകയിരം, ചിത്തിര, അവിട്ടം എന്നിവ മൂന്നും തുല്യമായി മുറിയുന്നു. രണ്ട് പാദങ്ങള്‍ വീതം, അഥവാ 2:2 എന്ന ക്രമത്തില്‍.  

പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നിവയാകട്ടെ മുക്കാലും കാലുമായി പിരിയുന്നു. അതായത് 3:1 എന്ന ക്രമത്തില്‍.

സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ നാഥന്മാരായിട്ടുള്ള നക്ഷത്രങ്ങളാണ് ഇവ ഒമ്പതും. ഈ ഗ്രഹങ്ങള്‍ മൂന്നും നവഗ്രഹങ്ങളിലെ മൂന്നേമൂന്ന് പുരുഷ ഗ്രഹങ്ങളുമാണ്. ശേഷിക്കുന്ന ആറ് ഗ്രഹങ്ങള്‍ സ്ത്രീ, നപുംസകവിഭാഗത്തിലായി വരുന്നു എന്നത് ഓര്‍മ്മിക്കാം.

മുറിനക്ഷത്രങ്ങള്‍ മൂന്ന് വീതം സൃഷ്ടി, സ്ഥിതി, സംഹാരങ്ങളിലായി വരുന്നു. കാര്‍ത്തിക, ഉത്രം, ഉത്രാടം സംഹാര നക്ഷത്രങ്ങള്‍ (കടനാള്‍). മകയിരം, ചിത്തിര, അവിട്ടം എന്നിവ സ്ഥിതി നക്ഷത്രങ്ങള്‍ (എടനാള്‍). പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നിവ മൂന്നും സൃഷ്ടി നക്ഷത്രങ്ങളും (തലനാള്‍). മുറിനക്ഷത്രങ്ങളില്‍ കാര്‍ത്തിക, മകയിരം, പുണര്‍തം, ചിത്തിര, അവിട്ടം എന്നിവ അഞ്ചും സ്ത്രീ നക്ഷത്രങ്ങള്‍. പ്രത്യേകിച്ച് പറയേണ്ടതില്ല, ശേഷിക്കുന്നവ നാലും പുരുഷ നക്ഷത്രങ്ങള്‍.

ഇനി അവയുടെ ഗണം വിചിന്തനം ചെയ്യാം. കാര്‍ത്തിക, ചിത്തിര, വിശാഖം, അവിട്ടം എന്നിവ നാലും അസുരഗണത്തിലും മകയിരം, പുണര്‍തം എന്നിവ രണ്ടും ദേവഗണത്തിലും ശേഷിക്കുന്ന ഉത്രം, ഉത്രാടം, പൂരുരുട്ടാതി എന്നിവ മൂന്നും മനുഷ്യഗണത്തിലും വരുന്നു.

മുറി നക്ഷത്രങ്ങളില്‍ കാര്‍ത്തിക, മകയിരം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, പൂരുരുട്ടാതി എന്നിവ ഏഴും കുല നക്ഷത്രങ്ങള്‍ എന്ന വിഭാഗത്തില്‍ വരുന്നു. ഈ നക്ഷത്രങ്ങളില്‍ പൗര്‍ണമി സംഭവിക്കുന്നു. തന്മൂലം പ്രസ്തുത നക്ഷത്രങ്ങളുടെ പേര് ആ മാസത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്നു.

കാര്‍ത്തികം, മൃഗശീര്‍ഷം, ഫാല്‍ഗുനി, ചൈത്രം, വൈശാഖം, ആഷാഢം, ഭാദ്രപദം എന്നീ ചാന്ദ്രമാസങ്ങള്‍ക്ക് എന്നിങ്ങനെ പേരുകള്‍ ലഭിക്കാന്‍ മുകളിലത്തെ ഖണ്ഡികയില്‍ പറഞ്ഞ കുലനക്ഷത്രങ്ങളാണ് കാരണം.

ഖണ്ഡനക്ഷത്രം അഥവാ മുറിനാളുകള്‍ ഇത്തരം പല വിചിന്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. ഇനിയുമുണ്ട് പര്യാലോചനകള്‍.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Astrology

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.