Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സര്‍ക്കാര്‍ പണം നല്കുന്നില്ല, വിരുപ്പാക്കാ മില്ലിന് മരണമണി; അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാത്തതിനാൽ മൂന്നു മാസമായി ലേ ഓഫിൽ, തൊഴിലാളികൾ പട്ടിണിയിൽ

അസംസ്‌കൃത വസ്തു വാങ്ങിയതില്‍ കുടിശ്ശികയുള്ളതിനാല്‍ ഇപ്പോള്‍ കടം കിട്ടുന്നില്ല. പ്രൊവിന്‍ഡന്റ് ഫണ്ടില്‍ 2013 മുതല്‍ കുടിശ്ശികയുണ്ട്. അതിലേക്ക് അഞ്ചുവര്‍ഷത്തിനുള്ളല്‍ 95.88 ലക്ഷം രൂപ അടച്ചു. ആറ് കോടി രൂപ ബാക്കിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 11:40 am IST
in Business

തൃശൂര്‍: വിരുപ്പാക്കയിലെ തൃശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ സര്‍ക്കാരില്‍ നിന്നും അടിയന്തരമായി സാമ്പത്തിക സഹായം വന്നില്ലെങ്കില്‍ അടച്ചു പൂട്ടേണ്ട  സ്ഥിതിയിലാണെന്ന് ചെയര്‍മാന്‍ കെ.വി.സദാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.   ചെയര്‍മാനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ സ്ഥാപനം കാലങ്ങളായുള്ള സാമ്പത്തിക ബാധ്യതകളില്‍ നട്ടം തിരിയുകയായിരുന്നു.  

ബാധ്യതകള്‍ കൂടികൂടി ഒരു ദിവസം പോലും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തി. അഞ്ചുവര്‍ഷത്തിനിടെ 4.65 കോടി രൂപയോളം ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. പ്രോവിഡന്റ് ഫണ്ട്, വൈദ്യുതി ചിലവ് ഇനങ്ങളില്‍ മില്‍ വിനിയോഗിച്ചു. എന്നിട്ടും 2009 മുതലുള്ള ഗ്രാറ്റുവിറ്റി കുടിശ്ശികയാണ്. വിരമിച്ച ജീവനക്കാരില്‍ മരിച്ചവരുടെ ഗ്രാറ്റുവിറ്റി മാത്രമാണ് കൊടുത്തത്. കഴിഞ്ഞ വര്‍ഷം അരകോടി രൂപയോളം ഇ.എസ്.ഐ. കുടിശ്ശിക അടച്ചു. വൈദ്യുതി ബോര്‍ഡ് ബില്‍ അടക്കേണ്ട കാര്യത്തില്‍ കര്‍ക്കശ നിലപാടിലായതുകൊണ്ട് മൂന്ന് മാസമായി വൈദ്യുതി ബില്‍ മുടക്കുന്നില്ല. അതേ സമയം 2010 മുതലുള്ള വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയുണ്ട്.  

അസംസ്‌കൃത വസ്തു വാങ്ങിയതില്‍ കുടിശ്ശികയുള്ളതിനാല്‍ ഇപ്പോള്‍ കടം കിട്ടുന്നില്ല.  പ്രൊവിന്‍ഡന്റ് ഫണ്ടില്‍ 2013 മുതല്‍ കുടിശ്ശികയുണ്ട്. അതിലേക്ക് അഞ്ചുവര്‍ഷത്തിനുള്ളല്‍ 95.88 ലക്ഷം രൂപ അടച്ചു. ആറ് കോടി രൂപ ബാക്കിയാണ്. വിരമിച്ചവരുടെ പ്രൊവിഡന്റ് ഫണ്ട് കുടിശിക മൂലം അവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ഗ്രാറ്റുവിറ്റി കിട്ടാനുള്ളവര്‍ കൂട്ടായി ഹൈക്കോടതിയെ സമീപിക്കുകയും ആറ് മാസത്തിനുള്ളില്‍ കൊടുക്കാന്‍ ഉത്തരവ് വാങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വരെ അത് പാലിച്ചു. എന്നാല്‍ പിന്നീട് സാധിച്ചില്ല. കോടതിയലക്ഷ്യത്തിന് മാനേജിംഗ് ഡയറക്ടര്‍ വിചാരണ നേരിടുകയാണ്.  

പകുതി ദിവസം ലേ ഓഫാണ്. സ്പിന്നിംഗ് മില്‍ മേഖല ദേശീയ അടിസ്ഥാനത്തില്‍ തന്നെ കഴിഞ്ഞ ആറ് മാസം പ്രതിസന്ധി നേരിടേണ്ടിവന്നത്  സ്ഥിതി വഷളാക്കി. തൊഴിലാളികളുടെ ദയാനീയാവസ്ഥ കണ്ട് വ്യക്തിപരമായി 99.5 ലക്ഷം രൂപ വായ്‌പയെടുത്ത് മില്ലിന് നല്‍കി പരുത്തി വാങ്ങി പ്രവര്‍ത്തനം നടത്തി. അതില്‍ നിന്ന് 1,40,3688 രൂപ മാത്രമാണ് കിട്ടിയത്. സാമ്പത്തിക ബാധ്യത കാരണം ബാങ്കുകള്‍ സഹായിക്കാന്‍ തയ്യാറാകുന്നില്ല. അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാതെ മൂന്നുമാസമായി ലേ ഓഫിലാണ്. സ്ഥിതി എന്നുമാറുമെന്ന് ധാരണയില്ല. കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ കുടിശ്ശികയാണ്. അടക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ മില്ലിന് കിട്ടാനുള്ള പണം അതിനായി ഉപയോഗിക്കേണ്ടിവരും. 

200ലധികം തൊഴിലാളികളുള്ള സ്ഥാപനം ആധുനികവല്‍ക്കരണ പദ്ധതി പൂര്‍ത്തീകരിച്ച നിലയിലാണ്. അതിന്റെ ഭാഗമായി കരാറുകാര്‍ക്ക് നല്‍കേണ്ട പണവും കൊടുത്തിട്ടില്ല. മാനേജിംഗ് ഡയറക്ടര്‍ അധിക ചുമതല വഹിക്കുന്ന ആളായതുകൊണ്ട് എന്നും വരാറില്ല. വരുന്ന ദിവസം ഗ്രാറ്റുവിറ്റി കിട്ടാനുള്ളവരും അസംസ്‌കൃത വസ്തു കടം നല്‍കിയവരും കരാറുകാരും അദ്ദേഹത്തെ വളഞ്ഞുവെക്കുകയാണ്. ചെയര്‍മാനേയും ഒഴിവാക്കുന്നില്ല. ഫിനാന്‍സ് മാനേജര്‍ക്കും വെല്‍ഫെയര്‍ ഓഫീസര്‍ക്കും ജോലി ചെയ്യാനുള്ള സാഹചര്യം കിട്ടുന്നില്ല. ഏതാണ്ട് എല്ലാ ദിവസവും പി.എഫ്. , ഇ.എസ്.ഐ. ഓഫീസുകളിലും ഗ്രാറ്റുവിറ്റി കേസില്‍ വില്ലേജ്, താലൂക്ക്, ഡി.എല്‍.ഒ. ഓഫീസുകളിലും ഹൈക്കോടതിയിലും ഹാജരാകലാണ് പ്രധാന പണി . തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിഷേധങ്ങളിലാണ്. അതൊരു സാമൂഹ്യ വിഷയമായി വളര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരു ഓട്ടോകോണര്‍ മെഷീന്‍ വാങ്ങാന്‍ 250ലക്ഷം രൂപ വകയിരുത്തി. കിട്ടയതാകട്ടെ 120ലക്ഷം രൂപ. ആധുനികവല്‍ക്കരണത്തിന് ശേഷം പോളിസ്റ്റര്‍കോട്ടണ്‍ ഉല്‍പ്പാദനം നിര്‍ത്തി, കോട്ടണ്‍ നൂല് ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമമായി. സര്‍ക്കാര്‍ തരാനുള്ള 110 ലക്ഷം രൂപ കിട്ടാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രതികരണമില്ല.  

ധനകാര്യ വകുപ്പില്‍ ഫയല്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നരക്കോടി രൂപ പ്രവര്‍ത്തന മൂലധനം അനുവദിച്ചുവെങ്കിലും 50ലക്ഷം രൂപയാണ് കയ്യില്‍ കിട്ടിയത്. കോമ്പര്‍ മെഷീന്‍ വാങ്ങാന്‍ 106 ലക്ഷം രൂപ വകയിരുത്തിയത് പ്രവര്‍ത്തനമൂലധനമാക്കി മാറ്റിനല്‍കാനുള്ള അപേക്ഷയും ധനകാര്യവകുപ്പില്‍ തടഞ്ഞുവെച്ചിരിക്കയാണ്.

Tags: സര്‍ക്കാര്‍Viruppakka Millspinning mill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.