പാലക്കാട് : വ്യാജരേഖ കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയുടെ ഫോണില്‍ കോളേജുകളില്‍ നല്‍കിയ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുണ്ടെന്ന് സൂചന. ഫോണ്‍ വിശദമായ പരിശോധനകള്‍ക്കായി സൈബര്‍ വിദഗ്ധരെ ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇതില്‍ നിന്നും പല രേഖകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഫോണ്‍ വിശദമായ പരിശോധനകള്‍ക്ക് അയയ്‌ക്കുന്നത്.
അതേസമയം കസ്റ്റഡിയില്‍ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യയെ കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കാത്തതിനാല്‍ നിര്‍ജലീകരണവുമുണ്ട്. ശനിയാഴ്ച വിദ്യയെ കോടതിയില്‍ ഹാജരാക്കണം. വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും ശനിയാഴ്ചയാണ്.
ബുധനാഴ്ച രാത്രിയോടെയാണ് വിദ്യയെ പോലീസ് കോഴിക്കോട് നിന്നും പിടികൂടുന്നത്. മഹാരാജാസില്‍ വെച്ച് പരിചയപ്പെട്ട എസ്എഫ്‌ഐക്കാരനായ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിദ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: