തിരുവല്ല: പകര്‍ച്ച വ്യാധി പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. മഴക്കാല പൂര്‍വ ശുചീകരണം അടക്കം പാളിയതോടെയാണ് മാനംരക്ഷിക്കാന്‍ അവസാനം പെടാപാട് പെടുന്നത്. മന്ത്രിയും എംപിയും എംഎല്‍എമാരും നിശ്ചലമായതോടെ ജില്ലാഭരണകൂടം നേരിട്ട് ഇറങ്ങുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ഹരിതമിത്രം സര്‍വേ ഊര്‍ജ്ജിതമാക്കും. ശുചിത്വവുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളെ പറ്റി വിവരശേഖരണം നടത്തുന്നതിനാണ് നടപടി.
ആവശ്യമായ വിഷയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം പൂര്‍ണമായി ഉണ്ടാകണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. എല്ലാ ഭവനങ്ങളിലും , വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് വിവരശേവരണം നടക്കും. ഗാര്‍ഹിക ശൗചാലയങ്ങള്‍, പൊതു ശൗചാലയങ്ങള്‍, സോക്പിറ്റുകള്‍, കമ്പോസ്റ്റ് കേന്ദ്രങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന മിനി എംസിഎഫുകള്‍ എല്ലാ വാര്‍ഡിലും സ്ഥാപിക്കും.
പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. മാലിന്യ ശേഖരണം നടത്തുന്ന ഹരിതകര്‍മസേന ഒരു വാര്‍ഡില്‍ രണ്ട് എന്ന ക്രമത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പു വരുത്തും. പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍ സംസ്‌കരിക്കുന്ന ഫാക്ടറി കുന്നന്താനം കിന്‍ഫ്രപാര്‍ക്കില്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകും. കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് പൊതുമേഖലയും സ്വകാര്യ മേഖലയിലും വരുത്തും. ഹരിത കര്‍മ സേനയ്‌ക്ക് എല്ലാ ഭവനങ്ങളില്‍ നിന്നും യൂസര്‍ഫി നല്‍കണം. മാലിന്യ നിക്ഷേപം കൂടുതലായി നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ച് നീരീക്ഷണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍ എന്നിവടങ്ങളില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: