പാലക്കാട്: നഗരസഭ ഏറെ പഠനം നടത്തി ഘട്ടംഘട്ടമായി പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ലെവല്‍ സാനിറ്ററി നാപ്കിന് ഡിസ്ട്രോയര്‍ മോഡല്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈയെടുക്കുന്നത്. ഇതിനുവേണ്ടി വിദഗ്ധസമിതി രൂപീകരിക്കും.
ഈ മാസം 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടന്ന മാലിന്യ മുക്തം നവകേരളം കാമ്പെയിന് സെക്രട്ടേറിയറ്റ് തീരുമാനത്തിന്റെ യോഗത്തിലാണ് മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ കൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനായുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പാലക്കാട് പദ്ധതി നടപ്പിലാക്കിയതു സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ പദ്ധതിയായതിനാലും ഒട്ടേറെ വകുപ്പുകളുടെ അംഗീകാരം വാങ്ങേണ്ടി വന്നതിനാലും ഏറെ ശ്രമപ്പെട്ടാണ് പാലക്കാട് നഗരസഭ പദ്ധതി പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: