വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില് ബൈഡന് സമ്മാനിച്ചത് 7.5 കാരറ്റിന്റെ ഗ്രീന്‍ ഡയമണ്ട്. പൂര്‍ണ്ണമായും ലാബില്‍ വികസിപ്പിച്ചെടുത്തതാണ് ഈ ഡയമണ്ട്.
എന്നാല്‍ ഭൂമിയ്ക്കടിയില്‍ നിന്നും കുഴിച്ചെടുക്കുന്ന ഡയമണ്ടിന്റെ അതേ രാസഗുണങ്ങളും തിളക്കവും ഉണ്ടാകും. ഇപ്പോഴേ മോദിയുടെ ഈ സവിശേഷ സമ്മാനം മാധ്യമങ്ങളില്‍ വാര്‍ത്തയായിക്കഴിഞ്ഞു. സൂറത്തിലെ ഒരു ഡയമണ്ട് വ്യാപാരിയാണ് ഇത് നിര്‍മ്മിച്ചത്.
മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ ഡയമണ്ട് പൂര്‍ണ്ണമായും സൂറത്തില്‍ തന്നെ കട്ട് ചെയ്ത് പോളിഷ് ചെയ്ത വജ്രമാണെന്ന സവിശേഷതയും ഇതിനുണ്ട്. മാത്രമല്ല പ്രകൃതി സൗഹൃദ ഡയമണ്ടാണിതെന്നും പറയുന്നു. കാരണം ഇതിന്റെ നിര്‍മ്മാണത്തില്‍ സൗരോര്‍ജ്ജവും കാറ്റും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടാണ് ഈ ഡയമണ്ടിന്റെ വലിപ്പം 7.5 കാരറ്റാക്കി നിശ്ചയിച്ചിരിക്കുന്നത്. കട്ട്, നിറം, കാരറ്റ്, വ്യക്ത എന്നീ നാല് കാര്യങ്ങളില്‍ മികവിന്റെ മുദ്ര ഈ ഡയമണ്ടിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: