തിരുവനന്തപുരം : വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി കേരള സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മേല്‍. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ബാധ്യത കോളേജ് പ്രിന്‍സിപ്പലിനാണ്. ഇക്കാര്യത്തില്‍ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രിന്‍സിപ്പലാണ് ഉത്തരവാദിയെന്നും മോഹനന് കുന്നുമ്മേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോളേജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയിലേക്ക് പ്രവേശനങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. അതിനാല്‍ സംഭവത്തില്‍ എംഎസ്എം കോളേജിനോട് വിശദീകരണം തേടിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരള സര്‍വകലാശാല വിസി പറഞ്ഞു.
കെഎസ്യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല നടത്തിയ പരിശോധനയിലാണെന്നും വിസി പറഞ്ഞു. പരീക്ഷാ കണ്ട്രോളര് നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താന്‍ കേരള സര്‍വകലാശാലയില്‍ ബികോം അല്ല ബിഎ ഹിന്ദി ലിറ്ററേച്ചര്‍ ആണ് പഠിച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും അന്‍സില്‍ ജലീല്‍ പറഞ്ഞു. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റിനെ പറ്റി അറിയില്ല. സ്വന്തം കോടതിയും ജയിലും ഇല്ലാത്തതിനാല്‍ സത്യാവസ്ഥ പുറത്തുവരുന്നതിനായി താന്‍ സ്വയം സമീപിച്ചിരിക്കുകയാണ്.
താനിപ്പോള്‍ ജോലി ചെയ്യുന്നതി പ്ലസ്ടു യോഗ്യതയുള്ള തസ്തികയിലാണ്. ഡിഗ്രിക്കായി കോളേജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ട് ഒരു സര്‍ട്ടിഫിക്കറ്റും താന്‍ വാങ്ങിയിട്ടില്ല. തുടര്‍ പഠനത്തിനോ ജോലിക്കായോ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ല. 13ാം തിയതി തന്റെ ഫോട്ടോ സഹിതം പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് താന്‍ ഈ സര്‍ട്ടിഫിക്കറ്റ് കാണുന്നത്. സംഭവത്തില്‍ പിറ്റേന്ന് തന്നെ താന്‍ ആലപ്പുഴ പോലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും മുഖ്യമന്ത്രി അന്‍സില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: