മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയറിന്ത്യ പാരിസ് എയര്‍ ഷോയില്‍ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. എയര്‍ ബസ്, ബോയിങ്ങ് എന്നീ വിമാനനിര്‍മ്മാണക്കമ്പനികളുമായാണ് കരാര്‍. 250 എയര്‍ബസ് വിമാനങ്ങളും 220 ബോയിങ്ങ് വിമാനങ്ങളുമാണ് വാങ്ങുക.
ഏകദേശം 7000 കോടി ഡോളറിന്റേതാണ് ഈ കരാര്‍. കഴിഞ്ഞ ദിവസം ഇന്റിഗോ 500 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസുമായി കരാറൊപ്പിട്ടതിന്റെ പിന്നാലെയാണ് ടാറ്റയുടെ ഈ നീക്കം.ഫ്രാന്‍സ് ആസ്ഥാനമായുള്ള വിമാനനിര്മ്മാണക്കമ്പനിയാണ് എയര്ബസെങ്കില് അമേരിക്കയിലെ കമ്പനിയാണ് ബോയിങ്ങ്. ഈ കരാറിലൂടെ എയറിന്ത്യ ദീര്‍ഘകാല വളര്‍ച്ചയും വിജയവും ചേര്‍ന്ന് ലോകത്തിന് ഏറ്റവും ആധുനികമായ വ്യോമയാന സേവനം നല്കാന് പാകത്തിലുള്ള കമ്പനിയായി മാറുമെന്ന് ടാറ്റാ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പറഞ്ഞു.
വ്യോമയാന രംഗത്ത് ഇന്ത്യയെ ഒരു സൂപ്പര്‍ ശക്തിയാക്കി വളര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുന്നതാണ് ടാറ്റയുടെയും ഇന്‍ഡിഗോയുടെയും ഈ നീക്കം. 2028-2030 കാലഘട്ടത്തില്‍ 2000 യാത്രവിമാനങ്ങളുള്ള രാജ്യമായി ഇന്ത്യ വ്യോമയാന രംഗത്ത് കുതിക്കുമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് ചൊവ്വാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: