ന്യൂദല്‍ഹി: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം സാധാരണമാകാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ആണ് അദേഹം ഇക്കാര്യം പറഞ്ഞതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുന്നതിലും നിയമവാഴ്ച പാലിക്കുന്നതിലും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിലും ഞങ്ങള്‍ക്ക് അടിസ്ഥാന വിശ്വാസമുണ്ട്. അതേസമയം, പരമാധികാരവും അന്തസ്സും സംരക്ഷിക്കാന്‍ ഇന്ത്യ പൂര്‍ണ്ണമായും തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയും യുഎസും ചൈനയുമായി പങ്കുവയ്ക്കുന്ന ബന്ധം അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ (ഡ്ബ്യുഎസ്ജെ) അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ നിയന്ത്രണ രേഖ എന്നറിയപ്പെടുന്ന രണ്ട് രാജ്യങ്ങളെ വേര്‍തിരിക്കുന്ന 2,000 മൈല്‍ അതിര്‍ത്തിയെച്ചൊല്ലി ചൈനയുമായുള്ള പോര് നിലവില്‍ ശ്രദ്ധേയമാണെന്നും പത്രം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുമായുള്ള അതിര്‍ത്തിയില്‍ നിരീക്ഷണം വര്‍ധിപ്പിക്കാനുള്ള തന്റെ യുഎസ് സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി മോദി മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. പ്രതിരോധം ശക്തിപെടുത്താനും സര്‍ക്കാര്‍ മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യ ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ ഒരു പ്രലോബനങ്ങള്ക്കും ഒത്തുതീര്‍പ്പുകള്‍ക്കും ഇന്ത്യ വഴങ്ങില്ലെന്ന് മന്ത്രിസഭ നേരത്തെ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: