Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പുറത്താക്കണം; ആനുകൂല്യങ്ങള്‍ യഥാര്‍ഥ വനവാസി ജനതയ്‌ക്ക് തന്നെ കിട്ടണം; വനവാസിത്തനിമയ്‌ക്കായി ഹുങ്കാര്‍ റാലി

മഹാറാണാ പ്രതാപന്റെ പോരാട്ട സ്മരണകള്‍ തുടിക്കുന്ന ഹാല്‍ദിഘാട്ടി വിജയദിനത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള വനവാസി സമൂഹം ജനജാതി സുരക്ഷാമഞ്ച് സംഘടിപ്പിച്ച റാലിയിലണിനിരന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 10:06 pm IST
in India

ഉദയ്‌പൂര്‍: വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ പട്ടികവര്‍ഗപ്പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ്‌പൂരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഹുങ്കാര്‍ റാലി. മതംമാറിയവരെ പട്ടികയില്‍ നിന്ന് പുറത്താക്കി ആനുകൂല്യങ്ങള്‍ യഥാര്‍ഥ വനവാസി ജനതയ്‌ക്ക് തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ വേണമെന്ന് ഉദയ്‌പൂരിലെ ഗാന്ധിമൈതാനത്ത് സംഗമിച്ച റാലി ആവശ്യപ്പെട്ടു. മഹാറാണാ പ്രതാപന്റെ പോരാട്ട സ്മരണകള്‍ തുടിക്കുന്ന ഹാല്‍ദിഘാട്ടി വിജയദിനത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള വനവാസി സമൂഹം ജനജാതി സുരക്ഷാമഞ്ച് സംഘടിപ്പിച്ച റാലിയിലണിനിരന്നത്.  

മതപരിവര്‍ത്തനം വനവാസി സംസ്‌കാരത്തിന് മാത്രമല്ല, രാജ്യത്തിനാകെ ഭീഷണിയാണെന്ന് റാലിയെ അഭിവാദ്യം ചെയ്ത വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ രാമചന്ദ്ര ഖരാഡി പറഞ്ഞു. വനവാസി സമൂഹത്തിന്റെ തനിമയും നിലനില്പും അപകടത്തിലാണ്. മതംമാറിയവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള സമരം വനവാസി സമൂഹത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  

സനാതന സംസ്‌കാരത്തിന് മേലുള്ള ആഗോള മതപരിവര്‍ത്തനശക്തികളുടെ ഗൂഢാലോചനയെ ചെറുക്കണം. മഹാറാണാപ്രതാപന് കരുത്തായി നിന്ന ഭീല്‍റാണാ പൂഞ്ചയുടെ വംശക്കാരാണ് രാജസ്ഥാനിലെ വനവാസികള്‍. നമ്മുടെ കുട്ടികളുടെ ഭാവിക്ക് ഇതേ ഗോത്രവും സംസ്‌കാരവും അനിവാര്യമാണെന്ന് ഉറപ്പിക്കണം, അദ്ദേഹം പറഞ്ഞു.  

ഭരണഘടനയുടെ 342-ാം അനുച്ഛേദം ഭേദഗതി ചെയ്ത് മതംമാറിയവരെ പട്ടികവര്‍ഗപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1968ല്‍ കോണ്‍ഗ്രസ് എംപി ഡോ. കാര്‍ത്തിക് ഒറോണ്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. മതംമാറിയ അഞ്ച് ശതമാനം പേര്‍ ജോലികളുടെയും സ്‌കോളര്‍ഷിപ്പുകളുടെയും സര്‍ക്കാര്‍ ഗ്രാന്റുകളുടെയും 70 ശതമാനവും ദേശീയതലത്തില്‍ കവരുകയാണെന്നാണ് അദ്ദേഹം ഉന്നയിച്ചത്. ഇതിനെത്തുടര്‍ന്ന് രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ആര്‍ട്ടിക്കിള്‍ 342ല്‍ ഭേദഗതി വരുത്തണമെന്നും എസ്ടി പട്ടികയില്‍ നിന്ന് മതപരിവര്‍ത്തിതരെ ഒഴിവാക്കണമെന്നും ശിപാര്‍ശ ചെയ്തു. 348 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടും ഈ കരടിന്മേല്‍ അന്ന് നിയമമുണ്ടാക്കിയില്ലെന്ന് ഖരാഡി ചൂണ്ടിക്കാട്ടി.  

പൂര്‍വികരുടെ വിശ്വാസം, സംസ്‌കാരം, പാരമ്പര്യം, ഭാഷ, പെരുമാറ്റം എന്നിവ ഉപേക്ഷിച്ച് അന്യമതത്തിലേക്ക് പോകുന്നവര്‍ ഗോത്രമെന്ന നിലയില്‍ നല്കിയ അവകാശങ്ങളും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബെനേശ്വര്‍ ധാം മഠാധിപതി മഹന്ത് അച്യുതാനന്ദ്, ഗോത്ര വര്‍ഗ ആചാര്യന്‍ സ്വാമി ഗുലാബ്ദാസ്, സുരതാധാമിലെ മഹന്ത് രത്തന്‍ ഗിരി, ലസുദിയ ധാമിലെ മഹന്ത് വിക്രം ഗിരി, ജനജാതി സുരക്ഷാമഞ്ച് ദേശീയ സഹ സംയോജകന്‍ രാജ്കുമാര്‍ ഹന്‍സ്ദ, സംസ്ഥാന സംയോജകന്‍ ലാലുറാം കത്താറ, ജസ്റ്റിസ് പ്രകാശ് യു.കെ.എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Tags: പട്ടികജാതിപട്ടികജാതി ഫണ്ട് തട്ടിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനാ നേതാക്കളും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ ധര്‍ണ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു: ഇ.എസ്. ബിജു

Kerala

എഴുത്തുപരീക്ഷയില്ലാതെ നിയമിക്കുന്നത് 1217 പേരെ; പട്ടികജാതി പ്രമോട്ടര്‍മാരായി സിപിഎമ്മുകാരെ നിയമിക്കാന്‍ നീക്കമെന്ന് പട്ടികജാതി മോര്‍ച്ച

പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ഭരണതകര്‍ച്ചയ്ക്കുമെതിരെ ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ ജലപീരങ്കി; പോലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

India

മണിപ്പൂരില്‍ മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രക്ഷോഭം

Kerala

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്നൊഴിവാക്കണം; പ്രക്ഷോഭവുമായി വനവാസി സംഘടനകള്‍; 16ന് റാലി നടത്തുമെന്ന് ട്രൈബല്‍ സെക്യൂരിറ്റി ഫോറം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.