ദില്ലി:ഉത്തര്‍പ്രദേശില്‍ കനത്ത ചൂടിനെ തുടര്‍ന്നുളള ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് 54 മരണം. ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള് സംഭവിച്ചത്.
ഈ മാസം 15 ന് 23 പേരും16 ന് 20 പേരും ഇന്നലെ 11 പേരും മരിച്ചു.വിവിധ ആശുപത്രികളിലായി 400 പേര് ചികിത്സയിലാണ്. പനി, ശ്വാസതടസം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് . ബിഹാറില്‍ ചൂടേറിയതിനെ തുടര്‍ന്ന് തലസ്ഥാനമായ പാട്നയില്‍ 35 പേരടക്കം 44 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. അസമിലെ 150ഓളം ഗ്രാമങ്ങളില്‍ വെളളം പൊങ്ങി. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.സിക്കിമില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായി.
മേഘാലയയില്‍ 79 ഗ്രാമങ്ങളില്‍ വെള്ളം പൊങ്ങി. വിനോദ സഞ്ചാരത്തിനെത്തിയ 2100 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: