Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

എസ്. രമേശന്‍നായര്‍: ഗാനസാഹിതിയിലെ ഭക്തിസര്‍ഗം

ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 05:00 am IST
inArticle

കുമ്മനം രവി

‘…പണ്ടൊരു ജന്മത്തില്‍ അക്രൂര വേഷത്തില്‍ അമ്പാടിയില്‍ വന്നിരുന്നു…’

‘…ജീവിത ഭാഷാ കാവ്യത്തില്‍ പിഴവുമായ് പൂന്താനം പോലെ ഞാനിരിപ്പൂ…’

കഴിഞ്ഞ ജന്മത്തില്‍ അക്രൂരനായും ഈ ജന്മത്തില്‍ പൂന്താനമായും സ്വയം കണ്ടെത്തി ‘ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ ഉരുകുന്ന കര്‍പൂരമായി’ കാവ്യസപര്യയെ സ്വയം സമര്‍പ്പിച്ച ഭക്ത കവിയായിരുന്നു എസ്.രമേശന്‍ നായര്‍. എഴുപതുകളിലും എണ്‍പതുകളിലും മലയാള കവിതയില്‍ ആധുനികത അരങ്ങുവാണിരുന്ന കാലത്ത് കടമ്മനിട്ടയ്‌ക്കും ചുള്ളിക്കാടിനും സച്ചിദാനന്ദനും അയ്യപ്പപണിക്കര്‍ക്കുമൊപ്പം തിളങ്ങി നില്‍ക്കാന്‍ രമേശന്‍നായര്‍ക്കു കഴിഞ്ഞു. ആകാശവാണിയില്‍ അക്കിത്തത്തോടൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ യൗവനത്തില്‍ തന്നെ ആത്മീയതയുടെ ദിശാബോധം വരദാനമായി ലഭിച്ചു.

ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.

‘…ഹരികാംബോജി രാഗം പഠിക്കുവാന്‍ ഗുരുവായൂരില്‍ ചെന്നു ഞാന്‍…’ എന്ന ഗാനം ഏതൊരു ആധുനിക കവിതയോടും കിട പിടിക്കുന്നതാണ്. ജന്മനാളികേരം, ഗോപികാവദനചന്ദ്ര ചകോര, ഒഴുകാതൊഴുകുന്ന യമുന, രാത്രിയാംഗോപിക മുകില്‍ ചിന്തില്‍ വെണ്ണയുമായ്, ആകാശം നാഭീനളിനം, ഗോരോചനക്കുറി ഭൂപാളം ഗാരുഢഗീതം ഭൂപാളം, യദുകുല കന്യാ വിരഹങ്ങള്‍ തേങ്ങുന്ന യാമത്തില്‍, നാഭിയില്‍ പത്മം നാഗം നിന്‍ തല്‍പം തുടങ്ങി അദ്ദേഹം അവതരിപ്പിച്ച ബിംബങ്ങള്‍ മലയാള കവിതാലോകത്ത് നവാനുഭവമായി മാറി.

ഗുരുവായൂരില്‍ സംഗീതപാല്‍ക്കടലല്ലോ…., ഗുരുവായൂരമ്പലം കല്‍പവൃക്ഷം…, തുടങ്ങി വാതലയേശനെ സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മൂര്‍ത്തിയായും ദുരിതങ്ങള്‍ക്കൊക്കെയും സിദ്ധൗഷധമായും വര്‍ണിക്കുന്ന നാനൂറോളം കൃഷ്ണ കവിതകള്‍ നല്‍കിയിട്ടാണ് കവി കടന്നുപോയത്. കവി ആക്ടിവിസ്റ്റായിരിക്കണം എന്നും കവിത ആക്ടിവിസമായിരിക്കണമെന്നുമുള്ള ആധുനികതയുടെ സങ്കല്‍പങ്ങളോടും രമേശന്‍നായര്‍ നീതി പുലര്‍ത്തിയതായി കാണാം.

‘…ഉപജാപ മൂര്‍ച്ചയാല്‍ നീറി പുകയുന്നൊരുലയായി തീരുന്നു ലോകം…, കാട്ടുകള്ളങ്ങള്‍തന്‍ ക്രൂരചിത്തങ്ങളില്‍ വേട്ടയാടാനെത്തും സ്വാമി…,നവരത്‌ന മണിവില്ലിന്‍ ഞാണൊലി കൊണ്ടെന്റെ നാടിന്‍ മനസ്സാക്ഷി കാക്കു…,സത്യധര്‍മ്മങ്ങളെ കുടിവെയ്‌കാനെത്തിയ തത്ത്വമസിമന്ത്രം ശരണം…..’

ബാഹ്യഭക്തിയെയും കപടവേഷങ്ങളെയും നിക്ഷേധിക്കാനുള്ള ആദര്‍ശബോധവും കവിക്കുണ്ട്. ‘….ഭഗവത്പദാംബുജ സ്മരണയില്ലെങ്കില്‍ ഭക്തി വെറും മഞ്ഞ തുണിയല്ലയോ… വ്രതങ്ങള്‍ വ്യായായാമങ്ങള്‍ വേദങ്ങള്‍ വനരോദനങ്ങള്‍ തീര്‍ത്ഥാടനം ഗജസ്‌നാനം…’

തനിക്കു നിയോഗം ലഭിച്ച ഭക്തിഗാനരചനാരംഗത്ത് മികച്ച കവിതകള്‍ സൃഷ്ടിച്ചുകൊണ്ട് ആധുനികമലയാള കവിതയുടെ ചക്രവാളങ്ങളെ വികസ്വരമാക്കിയ കവി എസ്.രമേശന്‍ നായരെ ഭക്തി ഗാനങ്ങളിലൂടെ മലയാള കവിതയ്‌ക്ക് പ്രാണന്‍ നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയ കവി എന്ന് കാലം അടയാളപ്പെടുത്തുമെന്ന് തീര്‍ച്ചപറയാന്‍ കഴിയും.

Tags: memoriesThapasya kala sahithya vediS Ramesan Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

Varadyam

നാദപ്രവാഹത്തിന്റെ നാല് ദിനരാത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.