ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 140 കോടി രൂപ. രാമായണത്തിന്റെ പുനരാഖ്യാനമായ ചിത്രം ഇന്ത്യയില്‍ നിന്ന് റിലീസ് ചെയ്ത ആദ്യ ദിവസം നേടിയത് 37.25 കോടി രൂപയാണ്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
രാഘവായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നു. ടി-സീരീസിന്റെ ഭൂഷണ് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
രാജ്യമെമ്പാടുമായുളള പ്രേക്ഷകരെ ലക്ഷ്യമിട്ട് ഹിന്ദിയില്‍ നിര്‍മ്മിച്ച ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഒരു ദിവസത്തെ കളക്ഷനാണിതെന്നാണ് നിര്‍മ്മാണ കമ്പനി ടി-സീരീസ് അവകാശപ്പെട്ടത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ് ഭാഷകളിലാണ് ആദിപുരുഷ് റിലീസ് ചെയ്തത്.
അതേസമയം ചിത്രത്തിലെ സംഭാഷണങ്ങള്‍ പുരാണകഥാപാത്രങ്ങളെ അനാദരിക്കുന്നതാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിട്ടുളളത്. വി എഫ് എക്സും വിമര്‍ശനവിധേയമായിട്ടുണ്ട്. 500 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നായകന് പ്രഭാസിന് മാത്രം 120 കോടി രൂപയാണ് പ്രതിഫലമെന്നാണ് വാര്‍ത്ത. വി എഫ് എക്സിന് 250 കോടി ചെലവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: