ചെന്നൈ: ഡിഎംകെ കോട്ടകളെ വിറപ്പിക്കുകയാണ് അണ്ണാമലൈയുടെ പൊതുപ്രസംഗവേദികള്‍. ഓരോ വാചകത്തിനും ജനങ്ങളുടെ നിലയ്‌ക്കാത്ത ആര്‍പ്പുവിളിയും കയ്യടിയും. കഴിഞ്ഞ ദിവസം സെന്തില്‍ ബാലാജി വിഷയത്തില്‍ അണ്ണാമലൈ നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. സെന്തില്‍ ബാലാജി വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ അങ്കലാപ്പ് സ്റ്റാലിനും മകനും മരുമകനുമാണെന്ന് അണ്ണാമലൈ.
സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തതോടെ സ്റ്റാലിന്‍ രണ്ടുമണിക്കും ഉറക്കം കളഞ്ഞ് നടക്കുകയാണ്. ഇഡി അടിച്ചുകേട്ടാലും തന്റെ പേര് ചൊല്ലരുതെന്ന് സ്റ്റാലിന്‍ ചട്ടം കെട്ടിയിരിക്കുകയാണ്. അതുപോലെ മകന്‍ ഉദയനിധി സ്റ്റാലിനും അങ്കലാപ്പുണ്ട്. എന്ത് വിഷയത്തിലും തന്റെ പേര് ചൊല്ലരുതെന്ന് സെന്തില്‍ ബാലാജിയോട് പറഞ്ഞുവെച്ചിരിക്കുകയാണ്. സ്റ്റാലിന്റെ മരുമകന്‍ ശബരീശ്വനും ആശങ്കയുണ്ട്. മരുമകന്‍ ശബരീശനും രാഷ്‌ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സ്റ്റാലിന്‍ തന്നെ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ സെന്തില്‍ ബാലാജി കിടക്കുന്ന ആശുപത്രി ഐസിയുവില്‍ സ്റ്റാലിനും മരുമകനും മകനും ഡിഎംകെ മന്ത്രിമാരും നിറഞ്ഞിരിക്കുകയാണ്. – അണ്ണാമലൈ ഇത് പറയുമ്പോള്‍ ആര്‍പ്പുവിളിയും കയ്യടിയുമാണ്.
സകല കലാവല്ലഭനാണ് സെന്തില്‍ ബാലാജി. ഒരുകക്ഷിയല്ല, അഞ്ച് കക്ഷിയാണ് മാറിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഡിഎംകെയില്‍ എത്തിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആറാമത് ഒരു കക്ഷിയിലേക്ക് മാറാനും ഇടയുണ്ട്. എന്തായാലും രാവിലെ ജോഗിങ് നടത്തിയ സെന്തില്‍ ബാലാജിക്ക് വൈകുന്നേരമാകുമ്പോഴേക്കും ഹാര്‍ട്ട് അറ്റാക്ക് എന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. – അണ്ണാമലൈ പറയുന്നു.
ബിജെപിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സ്റ്റാലിന്റെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ളതാണ്. കനിമൊഴിയെ അറസ്റ്റ് ചെയ്തപ്പോള്‍ പോലും സ്റ്റാലിന്‍ ഇത്ര പ്രകോപിതനായി കണ്ടിട്ടില്ല. എല്ലാവരും പറയുന്നത് സെന്തില്‍ ബാലാജിയാണ് ഡിഎംകെയുടെ ട്രഷറര്‍ എന്നാണ്. എല്ലാ സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് സെന്തില്‍ ബാലാജിയാണ്. – അണ്ണാമലൈ പരിഹസിച്ചു. സെന്തില്‍ ബാലാജിയില്‍ നിന്നും 25 കോടി രൂപയാണ് ഇഡി കണ്ടെടുത്തത്.
സിബിഐയ്‌ക്കെതിരായ പൊതുസമ്മതം പിന്‍വലിച്ച ഡിഎംകെ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കേന്ദ്രപദ്ധതി വഴി ശിവഗംഗ ജില്ലയ്‌ക്ക് 2447 കോടിയുടെ നേട്ടമുണ്ടായെങ്കിലും ഡിഎംകെ അത് അംഗീകരിക്കാന്‍ തയ്യാറല്ല. – അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: