അഹമ്മദാബാദ് :ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയെന്നും അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ദുര്‍ബലമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ബിപാര്‍ജോയ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി രാജസ്ഥാനിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്യുന്നുണ്ട്. ബാര്‍മര്‍, ജോധ്പൂര്‍, സിരോഹി, ജലോര്‍, പാലി, ജയ്സാല്‍മര്‍ ജില്ലകളിലാണ് ശക്തമായ കാറ്റോടുകൂടിയ മഴ തുടരുന്നത്. ഇതുകൂടാതെ, ബിക്കാനീര്‍, ചുരു, സിക്കാര്‍, നാഗൗര്‍, ജുന്‍ജുനു തുടങ്ങി നിരവധി ജില്ലകളിലും മഴയുണ്ട്.
പാലി, ബാര്‍മര്‍, സിരോഹി, ജലോര്‍ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ജോധ്പൂര്‍, നാഗൂര്, ഉദയ്പൂര്‍, രാജ്സമന്ദ്, ഭില്‍വാര, അജ്മീര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ഭാഗത്തും അതിനോട് ചേര്‍ന്നുള്ള കിഴക്ക്-മധ്യ അറബിക്കടലിലുമുള്ള മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: