കാസര്‍കോട്: ജില്ലയില്‍ കുഴല്‍പ്പണ, മയക്കുമരുന്ന് സംഘങ്ങള്‍ വീണ്ടും വ്യാപകമാകുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം രണ്ട് കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.ഇത്തരം സംഘങ്ങളെ കണ്ടെത്താനായി പോലീസ് പരിശോധന ഊര്‍ജിതമാക്കി. ഒമ്പത് കേസുകളിലായി പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ കുഴല്‍പ്പണം പിടികൂടിയത് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. നാല് കേസുകളിലായി 89 ലക്ഷത്തിലധികം രൂപയാണ് ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ 69ലക്ഷവും നീലേശ്വരത്ത് 18 ലക്ഷവും, ബദിയടക്കയില്‍ 21 ലക്ഷം രൂപയും പിടികൂടി. കുഴല്‍പ്പണത്തിന്റെ ഉറവിടം വിദേശരാജ്യങ്ങള്‍ ആണെന്ന് പോലീസ് പറയുന്നു. കുഴല്‍പ്പണ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസ് പറയുന്നു.
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് കേസുകളിലായി 89 ലക്ഷമാണ് പിടികൂടിയത്. കാസര്‍ കോട് ടൗണ്‍ സ്റ്റേഷനില്‍ 3 കേസുകളിലായി 69 ലക്ഷവും നീലേശ്വരത്ത് നാല് കേസുകളിലായി 18 ലക്ഷവും പിടികൂടി. മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഇരുപത്തൊന്നേ മുക്കാല്‍ ലക്ഷം രൂപയാണ് കഴിഞ്ഞ 12ന് ബദിയടുക്ക പോലീസ് കണ്ടെടുത്തത്. നായന്മാര്‍മൂല പാണലം സ്വദേശി യു.എ.ഹക്കീ(42)മിനെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നാണ് പണം അധികവും വരുന്നത്. നിരോധിത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിന് വേണ്ടി വന്‍തോതില്‍ പണമൊഴുകുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐ എയെയുടെ നേതൃത്വത്തില്‍ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരത്ത് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: