അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നുകള്‍ക്ക് ക്ഷാമം, രോഗികളെ ദുരിതത്തിലായി.ഒരു മാസമായി 15 ജനറിക് ഇനത്തില്‍പ്പെട്ട ഗുളികകള്‍, സിറപ്പ്, ടോണിക്കുകള്‍ എന്നിവയാണ് കിട്ടാത്തത്.പാവപ്പെട്ട രോഗികള്‍ക്കു പുറത്തുനിന്നു വാങ്ങാന്‍ വലിയ പണച്ചെലവുമാകും. ഗുളികയും മറ്റ് സിറപ്പുകളും വാങ്ങാനായി രാവിലെ മുതല്‍ കൊടും വെയിലത്ത് മണിക്കൂറുകളോളം, ക്യൂവില്‍നിന്ന് ഫാര്‍മസി കൗണ്ടറില്‍ എത്തുമ്പോഴാണ് ഇവിടെ മരുന്നുകള്‍ ഇല്ലെന്ന് അറിയുന്നത്. ഇതേത്തുടര്‍ന്ന് രോഗികളും ബന്ധുക്കളും ഫാര്‍മസി ജീവനക്കാരോട് തട്ടിക്കയറുന്നത് പതിവുകാഴ്ചയാണ്.
രാവിലെ 7.30 മുതല്‍ വൈകുന്നേരം 5 വരെയാണ് ഒപി ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലധികം രോഗികളാണ് എത്തുന്നത്. തണല്‍ പോലും ഇല്ലാതെ വെയിലും മഴയും സഹിച്ച് മണിക്കൂറുകളോളം ക്യൂ നിന്ന് തളര്‍ന്ന് കൗണ്ടറില്‍ എത്തുമ്പോള്‍ മരുന്നില്ലെന്ന വിവരമാണ് ലഭിക്കുക. ഇതേ അവസ്ഥതന്നെയാണ് അത്യാഹിത വിഭാഗത്തിലെ ഫാര്‍മസിയിലും. അത്യാസന നിലയില്‍ എത്തിക്കുന്ന രോഗി മെഡിസിന് വന്‍ വിലകൊടുത്ത് പുറത്തുനിന്നും വാങ്ങേണ്ട ഗതികേടിലാണ്.
ഹൃദ്രോഗം, മൂത്രാശയരോഗം എന്നിവയ്ക്കു നല്കുന്ന മരുന്നുകള്‍, ആന്റി ബയോട്ടിക്കുകള്‍ മറ്റ് അസുഖങ്ങള്‍ക്കുള്ള ആന്റിബയോട്ടിക്കുകള്‍, പനിക്കുള്ള സിട്രിസിന് തുടങ്ങിയ 15 ഓളം മരുന്നുകളും ചുമയ്ക്കുള്ള വിലപിടിപ്പുള്ള സിറപ്പുകള്‍ എന്നിവ ആശുപത്രി ഫാര്‍മസികളില്‍ ലഭ്യമല്ല. രോഗികള്‍ക്കുവേണ്ട എല്ലാ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്മെഡിക്കല് കോളജ് ആശുപത്രി ഫാര്‍മസികളില്‍ എത്തുന്ന രോഗികളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: