കോട്ടയം: ലോക പ്രശസ്തമായ എകെ-47 ഓട്ടോമാറ്റിക് റൈഫിളിന്റെ ഇന്ത്യന്‍ പതിപ്പായ, തിരുച്ചിറപ്പള്ളിയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍, നിര്‍മിക്കുന്ന ആട്ടോമാറ്റിക് അസോള്‍ട്ട് റൈഫിളിന്റെ ബട്ട് പ്ലേറ്റ് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം വികസിപ്പിച്ചു. വെടിയുതിര്‍ക്കുമ്പോള്‍, റൈഫിള്‍ പിന്നിലേക്ക് തിരിച്ചടിക്കും. ഈ തിരിച്ചടി മൂലം സൈനികന് പരിക്കേല്‍ക്കാതിരിക്കാന്‍ തോക്കിന്റെ പിന്നില്‍ പിടിപ്പിക്കുന്ന റബര്‍ പാഡാണ് ബട്ട് പ്ലേറ്റ്.
റബര്‍ ബോര്‍ഡിന്റെ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ റബ്ബര്‍ പ്രോഡക്ട്സ് ഇന്‍ക്യുബേഷന്‍ സെന്ററാണ്, കൃത്രിമറബ്ബര്‍ കൊണ്ട് നിര്‍മിക്കുന്ന ബട്ട് പ്ലേറ്റ് വികസിപ്പിച്ചത്. മുമ്പ് ബള്‍ഗേറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ബട്ട് പ്ലേറ്റുകള്‍ മൂന്നോ നാലോ മാസത്തെ ഉപയോഗശേഷം മാറ്റിയിടേണ്ടതായി വന്നിരുന്നു. എന്നാല്‍, റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ച ബട്ട് പ്ലേറ്റ് കുറഞ്ഞത് ഇരുപത് വര്‍ഷമെങ്കിലും നിലനില്ക്കും.
കരസേന, ബിഎസ്എഫ്, പോലീസ് എന്നിവയുടെ ആവശ്യങ്ങള്‍ക്കായി ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മിക്കുന്ന തിരുച്ചിറപ്പള്ളി ഓര്‍ഡനന്‍സ് ഫാക്ടറി ആയുധങ്ങളിലും ഉപകരണങ്ങളിലും ഉപയോഗിക്കുന്ന മറ്റ് റബ്ബര്ഘടകങ്ങളും റബ്ബര്‍ബോര്‍ഡുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കും.കോട്ടയത്ത് റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജൂനിയര്‍ വര്‍ക്സ് മാനേജര്‍ പി. ജയറാമിന് ബട്ട് പ്ലേറ്റ് കൈമാറി.
ഡോ. സിബി വര്‍ഗീസ് (ജോയിന്റ് ഡയറക്ടര്‍, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഡിവിഷന്) പി. അറുമുഖം, (ജോയിന്റ് ഡയറക്ടര്‍, ഇ. ആന്‍ഡ് പി. ഡിവിഷന്) ഡോ. ബെന്നി ജോര്‍ജ്ജ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്), ഡോ. ഷേറാ മാത്യു (സയന്റിസ്റ്റ്) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: