തൃശ്ശൂര്‍: 2014 ന് ശേഷം ഭാരതം വികസന പാതയില്‍ കുതിക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ-രാസവള വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി പദ്ധതികളാണ് ഭാരതത്തിലൊട്ടാകെ നടപ്പാക്കിയത്. 2040 ഓടെ സാമ്പത്തിക മേഖലയില്‍ ഭാരതം ഒന്നാമതെത്തുമെന്നും തീവ്രവാദവും നക്സലിസവുമൊക്കെ പിഴുത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനുള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ചെലവഴിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമായി നിരവധി പദ്ധതികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പേര് മാറ്റുകയും നടപ്പാക്കാതിരിക്കുകയും ചെയ്യക വഴി ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വികസന കാര്യത്തില്‍ കേരളം പിന്നിലാണ്. കേരളത്തിന്റെ കടബാധ്യത ഉയരുകയാണ്. കേന്ദ്രസഹായം ലഭിച്ചില്ലെങ്കില്‍ കേരളം ബുദ്ധിമുട്ടിലാകും. സ്വജനപക്ഷപാതത്തിലും അഴിമതിയിലും കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് കേരളത്തിലെ ജനം തിരിച്ചറിയുന്നുണ്ട്. അഴിമതിയുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരതുമായി മുന്നോട്ട് പോകുമ്പോള്‍ കേരള സര്‍ക്കാര്‍ അതിനു വിപരീതമായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കെ ഫോണിന് വേണ്ടിയുള്ള കേബിള്‍ വാങ്ങുന്നത് പോലും ശത്രുരാജ്യമായ ചൈനയില്‍ നിന്നാണ്. മുഖ്യമന്ത്രിയും കുടുംബവുമുള്‍പ്പെടെ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ 9 ാം വാര്‍ഷികത്തിന്റെ ഭാഗമായി തൃശ്ശൂരിലെത്തിയതാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ മഹാ സമ്പര്‍ക്ക് അഭിയാന് പരിപാടിയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. സി. നിവേദിത, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, ജസ്റ്റിന് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: