ലഖ്നൗ : അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങള്‍ വിലയിരുത്താന്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി. ഇവിടെ മദ്യവും മാംസവും നിരോധിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. “അയോദ്ധ്യ രാമനഗരിയിൽ ജയ് ശ്രീറാമാണ് മുഴങ്ങേണ്ടത് “- യോഗി ആദിത്യനാഥ് പറഞ്ഞു.
അയോദ്ധ്യ മതപരമായ നഗരമാണ് . ഇവിടെ ജനവികാരം കണക്കിലെടുക്കണം . അതുകൊണ്ട് തന്നെ മദ്യത്തിനും ,മാംസത്തിനും വിലക്കേർപ്പെടുത്തേണ്ടതുണ്ട് . അയോദ്ധ്യയെ നഗരവികസനത്തിന്റെ മാതൃകയാക്കി മാറ്റുമെന്നും ജനങ്ങൾ മഹത്തായ സ്ഥലമെന്നാണ് അയോധ്യയെ കാണുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു .
ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായി മാറുന്ന അയോദ്ധ്യയിൽ ക്രമസമാധാനം ഉറപ്പാക്കണമെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു. ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായി മാറുന്ന അയോദ്ധ്യയിൽ ക്രമസമാധാനം ഉറപ്പാക്കണമെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു. ദിവ്യ, നവ്യ, ഭവ്യ അയോധ്യ കാണാന്‍ ജനം അക്ഷമരായി കാത്തിരിക്കുകയാണ്. അയോദ്ധ്യയിലേയ്‌ക്ക് വരുന്ന ഓരോ ഭക്തനും മനസ് നിറഞ്ഞ് വേണം ഇവിടെ നിന്നും മടങ്ങാന്‍. യുപി സര്‍ക്കാരിന്റെ മുന്‍ഗണനയുള്ള പദ്ധതിയായിരിക്കും രാമക്ഷേത്രനിര്‍മ്മാണ പദ്ധതിയെന്നും യോഗി പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ കേന്ദ്രബിന്ദുവായി അയോധ്യ മാറുമെന്നും യോഗി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: