ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയതിനു പിന്നാലെ പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഓസ്‌ട്രേലിയ ആധിപത്യം നേടി. ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഓസ്‌ട്രേലിയന്‍ താരങ്ങളാണ്.
മാര്‍നസ് ലാബുഷെയ്ന്‍ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സ്റ്റീവ് സ്മിത്ത് രണ്ടാമതും ഫൈനലില്‍ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് മൂന്നാമതുമാണ്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹെഡ് മൂന്നാം സ്ഥാനത്തെത്തിയത്.
ഫൈനലില്‍ തിളങ്ങിയില്ലെങ്കിലും 903 റേറ്റിങ് പോയിന്റുമായാണ് ലാബുഷെയ്ന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി 885 റേറ്റിങ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 884 റേറ്റിങ് പോയിന്റുള്ള ട്രവിസ് ഹെഡ് സ്മിത്തിന് തൊട്ടുപിന്നില്‍ രണ്ടാം മൂന്നാം സ്ഥാനത്തുണ്ട്. അതേസമയം രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ നാലാമതായി. പത്താം സ്ഥാനത്തുള്ള റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ചില്ലെങ്കിലും ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബുമ്ര എട്ടാമതും ജഡേജ ഒമ്പതാമതും ഉണ്ട്. 860 റേറ്റിങ് പോയിന്റുമായാണ് അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ ഒന്നും അശ്വിന്‍ രണ്ടാമതുമാണ്. ബൗളിങ് റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനാണ് രണ്ടാം സ്ഥാനത്ത്. ഓസീസിന്റെ പാറ്റ് കമ്മിന്‍സാണ് മൂന്നാമത്.
ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ 434 പോയിന്റുമായി രവീന്ദ്ര ജഡേജയാണ് ഒന്നാമത്. അശ്വിന്‍ രണ്ടാമതും. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ മൂന്നാമതും ഇന്ത്യയുടെ അക്‌സര്‍ പട്ടേല്‍ നാലാം സ്ഥാനവും നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: