കുന്നംകുളം : ഹരിത കര്‍മ്മ സേനയില്‍ ജോലി വേണമെങ്കില്‍ സിഐടിയു മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് ഭീഷണി. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പ്രതിഷേധം. കൗണ്‍സിലര്‍ കെ കെ മുരളിക്കെതിരെ കള്ളപരാതി നല്കിയ നടപടിയെ ബിജെപി കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഉണ്ടായ ബഹളത്തില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം തടസ്സപെട്ടു.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി യൂസര്‍ഫീ പിരിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിലവില്‍ മൂന്നു മാസം കൂടുമ്പോള്‍ ആണ് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ഇതിനായി 60 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഇതിനു പകരം എല്ലാ മാസവും വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും യൂസര്‍ഫീ നല്‍കണമെന്നും ഇല്ലെങ്കില്‍ നികുതി അടക്കാന്‍ വരുമ്പോള്‍ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.
അതി ദരിദ്ര കുടുംബങ്ങള്‍, ബിപിഎല്‍ കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എസ്സി വിഭാഗങ്ങള്‍ എന്നിവരെ യൂസര്‍ ഫീയില്‍ നിന്നും ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ പിരിച്ചു വിടുകയും ഭരണ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭാ കെട്ടിടത്തില്‍ പ്രകടനം നടത്തുകയും ചെയ്തു. തെരുവ് നായ വിഷയത്തിലും, നഗരസഭ ചെയര്മാന് മറുപടി പറഞ്ഞില്ല.
പുതിയ ബസ്സ് സ്റ്റേഷനിലെ പോലീസ് എയ്ഡ് പോസ്റ്റും, സി സി ടി വി ക്യാമറയും ഇതുവരെ യാഥാര്‍ത്ഥ്യമാക്കാത്തത് ബി.ജെ.പി അംഗം സോഫിയ ശ്രീജിത്ത് ചൂണ്ടിക്കാണിച്ചു. വിവിധ വിഷയങ്ങളില്‍ കൗണ്‍സിലര്‍മാരായ ഗീത ശശി, ബിനു പ്രസാദ്. ഷാജി ആലിക്കല്‍, ബിജു സി ബേബി, സന്ദീപ്, പി.എം സുരേഷ്, സോമശേഖരന്‍, സുജി വടുതല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: