പാലക്കാട് :കേരളത്തിലെ സംഭവത്തില്‍ പരാതിക്കാര്‍ സംസ്ഥാന സര്‍ക്കാരല്ല. മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് അറിയിച്ചു. എസ്എഫ്ഐ നേതാവ് ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് കാരാട്ട് ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.
സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രസ്താവന നടത്തിയിരുന്നു. ജോലി ചെയ്യുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കുന്നത് പാര്‍ട്ടി നയമല്ല. തങ്ങളെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായാലും സര്‍ക്കാരോ പാര്‍ട്ടിയോ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സംഭവത്തില്‍ പരാതിക്കാര്‍ സര്‍ക്കാരല്ല. ഇവിടെ പരാതി നല്‍കിയിരിക്കുന്നത് ഒരു എസ്എഫ്ഐ നേതാവാണ്. ഈ വിഷയത്തിന്റെ വിശദാംശങ്ങള്‍ കൃത്യമായി അറിയില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: