മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില് മലബാര് ദേവസ്വം ബോര്ഡ് നടത്തുന്ന നിര്മാണ പ്രവര്ത്തനങ്ങളില് വ്യാപക ക്രമക്കേടെന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന് കണ്ടെത്തി. റിപ്പോര്ട്ട് കോടതി മുമ്പാകെ ഫയല് ചെയ്തു. ചരിത്ര പ്രധാന്യമുള്ള ക്ഷേത്രഭാഗങ്ങള് നശിപ്പിച്ചതായി റിപ്പോര്ട്ടില് പറയുന്നു.
പിതൃകര്മ്മങ്ങള് അര്പ്പിക്കുന്ന പാപനാശിനി കരയില് ടൂറിസം വകുപ്പ് ടോയ്ലെറ്റുകളും സെപ്റ്റിക്ക് ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചതീര്ത്ഥ കുളത്തിലേക്കും പാപനാശിനിയിലേക്കും സെപ്
റ്റിക്ക് ടാങ്ക് മാലിന്യം ഒഴുകാന് സാധ്യതയുള്ളതായി റിപ്പോര്ട്ടില് പറയുന്നു. നിര്മാണ പ്രവര്ത്തികള്ക്കായി പാപനാശിനിയിലെ ഒഴുക്ക് തടസപ്പെടുത്തി. അതീവ പാരിസ്ഥിതിക ലോലപ്രദേശത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. ഇത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും റിപ്പോര്ട്ടില് പറയുന്നു. പ്രവര്ത്തിക്കായുള്ള ഫണ്ട് ഉപയോഗത്തിലെ ക്രമക്കേടുകളെക്കുറിച്ചും ഗുരുതരമായ നിരീക്ഷണങ്ങള് റിപ്പോര്ട്ടിലുണ്ട്. ക്ഷേത്രം പൊളിക്കാന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരെ നിയമ നടപടികളും റിപ്പോര്ട്ട് ശിപാര്ശ ചെയ്യുന്നുണ്ട്.
നൂറ്റാണ്ടുകള് പഴക്കമുള്ള കരിങ്കല് വിളക്ക് കാലുകള് ചുറ്റമ്പലം പുതുക്കി പണിയുമ്പോള് നഷ്ടപ്പെടാന് അനുവദിക്കരുതെന്നും തിരുനെല്ലി ക്ഷേത്രത്തിന്റെ പൗരാണികത നിലനിര്ത്തണമെന്നും ഇന്ത്യന് നാഷണല് ട്രസ്റ്റ് ഫോര് ആര്ട്ട് ആന്ഡ് കള്ച്ചറല് ഹെറിട്ടേജ് നേരത്തെ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില് കുടക് രാജാവ് പണിയാന് ആരംഭിച്ച വിളക്ക് മാടം പിന്നീട് വന്ന കോലത്തിരി രാജാവ് പുനര് നിര്മാണം നടത്താതെ വിളക്ക് കാലുകള് നിലനിര്ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: